Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Toronto

ടൊറന്റോയിലെ വാടകക്കെട്ടിടങ്ങൾക്ക് പുതിയ റേറ്റിംഗ് സംവിധാനം; ഭൂരിഭാഗം കെട്ടിടങ്ങൾക്കും മികച്ച ഗ്രേഡ്

Canada Varthakal by Canada Varthakal
June 8, 2026
in Toronto
Reading Time: 1 min read
ടൊറന്റോയിലെ വാടകക്കെട്ടിടങ്ങൾക്ക് പുതിയ റേറ്റിംഗ് സംവിധാനം; ഭൂരിഭാഗം കെട്ടിടങ്ങൾക്കും മികച്ച ഗ്രേഡ്

image credits - cbc news

ടൊറന്റോ: ടൊറന്റോ നഗരത്തിലുള്ള വാടകക്കെട്ടിടങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിനായി സിറ്റി അധികൃതർ പുതിയ കളർ കോഡഡ് റേറ്റിംഗ് സംവിധാനം ഏർപ്പെടുത്തി. മൂന്നോ അതിലധികമോ നിലകളുള്ളതോ, പത്തോ അതിലധികമോ യൂണിറ്റുകളുള്ളതോ ആയ ‘RentsafeTO’ പരിധിയിൽ വരുന്ന കെട്ടിടങ്ങളിലാണ് പരിശോധനകളുടെ അടിസ്ഥാനത്തിലുള്ള പുതിയ ബോർഡുകൾ സ്ഥാപിക്കേണ്ടത്. ജൂൺ ആദ്യവാരത്തിലെ കണക്കുകൾ പ്രകാരം ടൊറന്റോയിലെ 75 ശതമാനം വാടകക്കെട്ടിടങ്ങളും ഏറ്റവും ഉയർന്ന ഗ്രേഡായ ‘Satisfactory’ പദവിക്ക് അർഹത നേടി ഗ്രീൻ കാർഡ് സ്വന്തമാക്കി.

ബാക്കി 21 ശതമാനം കെട്ടിടങ്ങൾക്ക് മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന അർത്ഥത്തിൽ ‘yellow’ ഗ്രേഡും, മൂന്ന് ശതമാനം കെട്ടിടങ്ങൾക്ക് അടിയന്തര മാറ്റങ്ങൾ വരുത്തണമെന്ന നിർദ്ദേശത്തോടെ ‘red’ ഗ്രേഡും ലഭിച്ചു. ജൂൺ 15 മുതൽ എല്ലാ കെട്ടിടങ്ങളും തങ്ങൾക്ക് ലഭിച്ച റേറ്റിംഗ് ബോർഡുകൾ പ്രവേശന കവാടത്തിൽ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. പുതിയ റേറ്റിംഗ് ബോർഡുകൾ പരിശോധനാ വിഭാഗത്തിന്റേയും ഭൂവുടമകളുടേയും ഉത്തരവാദിത്തം വർദ്ധിപ്പിക്കുമെന്ന് കൗൺസിലർ ജോഷ് മാറ്റ്‌ലോ വ്യക്തമാക്കി.

ADVERTISEMENT

ഒരു കെട്ടിടത്തിന് തുടർച്ചയായി രണ്ട് മാസത്തിലധികം റെഡ് ഗ്രേഡ് ലഭിക്കുകയാണെങ്കിൽ അവിടെ പ്രത്യേക പരിശോധനകളും നടപടികളും ഉണ്ടാകും. നിശ്ചിത സമയത്തിനകം പോരായ്മകൾ പരിഹരിച്ചില്ലെങ്കിൽ സിറ്റി അധികൃതർ നേരിട്ട് അറ്റകുറ്റപ്പണികൾ നടത്തുകയും അതിന്റെ ചെലവ് ഭൂവുടമകളിൽ നിന്ന് ഈടാക്കുകയും ചെയ്യും. പുതിയ കരാറുകളിൽ ഒപ്പുവെക്കുന്നതിന് മുൻപോ നിലവിലുള്ളവ പുതുക്കുന്നതിന് മുൻപോ കെട്ടിടത്തിന്റെ റേറ്റിംഗ് എത്രയാണെന്ന് വാടകക്കാരെയും പുതിയതായി വരാൻ ഇരിക്കുന്നവരെയും ഭൂവുടമകൾ നിർബന്ധമായും അറിയിച്ചിരിക്കണം. ബോർഡുകൾ പ്രദർശിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയാൽ കനത്ത പിഴയടക്കമുള്ള നിയമനടപടികൾ നേരിടേണ്ടി വരും.

അതേസമയം, റെഡ് ഗ്രേഡ് ലഭിക്കുന്ന ബോർഡുകൾ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിക്കുന്നത് അവിടെ താമസിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരിൽ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് ഗ്രേറ്റർ ടൊറന്റോ അപ്പാർട്ട്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഡാരിൽ ചോങ് അഭിപ്രായപ്പെട്ടു. കെട്ടിടങ്ങൾ പൂർണ്ണമായി അടച്ചുപൂട്ടിയതാണെന്ന രീതിയിലുള്ള തെറ്റിദ്ധാരണകൾക്ക് ഇത് കാരണമാകുമെന്നും, അതിനാൽ ഇത്തരം ബോർഡുകൾ നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കുന്നതാണ് നല്ലതെന്നും മുൻ റിപ്പോർട്ടുകളിൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ സംവിധാനം സുതാര്യത ഉറപ്പാക്കുമെന്നും സുരക്ഷിതമായ താമസസൗകര്യം ഒരുക്കാൻ ഭൂവുടമകളെ പ്രേരിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി വാടകക്കാരുടെ സംഘടനയായ ‘എസിഒആർഎൻ’ (ACORN) ഉൾപ്പെടെയുള്ള housing അസോസിയേഷനുകൾ പുതിയ തീരുമാനത്തെ പൂർണ്ണമായി സ്വാഗതം ചെയ്തു.

New rating system for rental buildings in Toronto; Most buildings get excellent grades

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Tens of thousands gather in Toronto for Walk With Israel amid tight security
Toronto

സംഘർഷഭീതിക്കിടെ ടൊറന്റോയിൽ ‘വാക്ക് വിത്ത് ഇസ്രായേൽ’ റാലി; തെരുവിലിറങ്ങി പതിനായിരങ്ങൾ

by Canada Varthakal
June 7, 2026
കാനഡയിലെയും യു.എസിലെയും ലോകകപ്പ് വേദികളിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് അനുമതി; പുതിയ നിർദ്ദേശങ്ങളുമായി ഫിഫ
Toronto

കാനഡയിലെയും യു.എസിലെയും ലോകകപ്പ് വേദികളിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് അനുമതി; പുതിയ നിർദ്ദേശങ്ങളുമായി ഫിഫ

by Canada Varthakal
June 6, 2026
ടൊറന്റോയിൽ റോഡപകടങ്ങൾ പെരുകുന്നു; കഴിഞ്ഞ വർഷത്തെക്കാൾ 28 ശതമാനം കൂടുതലെന്ന് റിപ്പോർട്ട്
Toronto

ടൊറന്റോയിൽ റോഡപകടങ്ങൾ പെരുകുന്നു; കഴിഞ്ഞ വർഷത്തെക്കാൾ 28 ശതമാനം കൂടുതലെന്ന് റിപ്പോർട്ട്

by Canada Varthakal
June 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.