ഒന്റാറിയോ: ഒന്റാറിയോ നിവാസികൾക്കായി 2026-27 ബെനിഫിറ്റ് വർഷത്തിലെ പുതിയ ഒന്റാറിയോ ട്രില്ലിയം ബെനിഫിറ്റ് പേയ്‌മെന്റ് ഓഗസ്റ്റ് 10 തിങ്കളാഴ്ച വിതരണം ചെയ്യും. കാനഡ റെവന്യൂ ഏജൻസി നേരിട്ടാണ് തുക ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ ലഭിച്ച തുകയുടെ തുടർച്ചയായാണ് ഭൂരിഭാഗം പേർക്കും ഈ മാസവും തുക ലഭിക്കുക.
ഒന്റാറിയോ സർക്കാരിന്റെ ധനസഹായത്തോടെ CRA നൽകുന്ന ഈ ആനുകൂല്യം പ്രധാനമായും മൂന്ന് നികുതി ക്രെഡിറ്റുകൾ സംയോജിപ്പിച്ചാണ് ലഭ്യമാക്കുന്നത്. കുറഞ്ഞ വരുമാനക്കാർക്ക് എച്ച്.എസ്.ടി ഇളവുകൾക്കായി വ്യക്തിഗതമായി പരമാവധി 378 ഡോളർ വരെ നൽകുന്ന സെയിൽസ് ടാക്സ് ക്രെഡിറ്റാണ് ഇതിലൊന്ന്. വീട്ടുവാടക, പ്രോപ്പർട്ടി ടാക്സ്, ഊർജ്ജ ചെലവുകൾ എന്നിവ നേരിടാൻ സഹായിക്കുന്ന എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റ് വഴി മുതിർന്ന പൗരന്മാർക്ക് 1,488 ഡോളർ വരെയും മറ്റുള്ളവർക്ക് 1,307 ഡോളർ വരെയും ലഭിക്കും. നോർത്തേൺ ഒന്റാറിയോ മേഖലയിലുള്ളവർക്ക് എനർജി ക്രെഡിറ്റായി കുടുംബങ്ങൾക്ക് 290 ഡോളർ വരെയും സിംഗിൾ ആളുകൾക്ക് 189 ഡോളർ വരെയും കൂടുതൽ ലഭിക്കാൻ അർഹതയുണ്ട്.
2025-ലെ ടാക്സ് റിട്ടേൺ, കുടുംബ വരുമാനം, താമസസ്ഥലം എന്നിവ അടിസ്ഥാനമാക്കിയാണ് ഓരോരുത്തരുടെയും പേയ്‌മെന്റ് തുക നിശ്ചയിക്കുന്നത്. ഒ ഡി എസ് പി ആനുകൂല്യം വാങ്ങുന്നവർക്കും യോഗ്യത അനുസരിച്ച് ഈ തുക ലഭിക്കും. എന്നാൽ വാർഷിക ആനുകൂല്യം 500 ഡോളറോ അതിൽ കുറവോ ഉള്ളവർക്ക് മുഴുവൻ തുകയും ജൂലൈയിൽ ഒറ്റത്തവണയായി നൽകിയിട്ടുള്ളതിനാൽ അവർക്ക് ഓഗസ്റ്റിൽ തുക ലഭിക്കില്ല.
ടാക്സ് വൈകി സമർപ്പിച്ചവർക്ക് അസസ്മെന്റ് പൂർത്തിയായി 4 മുതൽ 8 ആഴ്ചയ്ക്കുള്ളിൽ മുമ്പത്തെ കുടിശ്ശിക ഉൾപ്പെടെ തുക ലഭിക്കുന്നതാണ്. ഓഗസ്റ്റ് 10 കഴിഞ്ഞും പേയ്‌മെന്റ് ലഭിക്കാത്തവർ CRA മൈ അക്കൗണ്ട് പരിശോധിച്ച് ടാക്സ് റിട്ടേൺ അസസ്സ് ചെയ്തിട്ടുണ്ടെന്നും ON-BEN ഫോം സമർപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കേണ്ടതാണ്. തുക ലഭിക്കാത്ത പക്ഷം 10 പ്രവൃത്തിദിവസങ്ങൾക്ക് ശേഷം CRA ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാം.
New Ontario Trillium Benefit Payment Coming On August 10
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





