ന്യൂ ബ്രണ്‍സ്വിക്: ന്യൂ ബ്രണ്‍സ്വിക്കില്‍ ഈ മാസം 244 ജീവനുള്ളതും പാകം ചെയ്തതുമായ ലോബ്സ്റ്ററുകള്‍ പിടിച്ചെടുത്തതായി ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍സ് കാനഡ (DFO) അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തു.
കാംപ്ബെല്ട്ടണ്, ഈല്‍ റിവര്‍ ക്രോസിങ്, ബാത്തര്‍സ്റ്റ്, ബാല്‍മോറല്‍ മേഖലകളിലാണ് പരിശോധന നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഫിഷറീസ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്. പിടിച്ചെടുത്ത ജീവനുള്ള ലോബ്സ്റ്ററുകളെ തിരികെ വെള്ളത്തിലേക്ക് വിട്ടു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
FSC ലൈസന്‍സ് പ്രകാരം പിടിക്കുന്ന ലോബ്സ്റ്ററുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി വില്ക്കാന് പാടില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഈ ലൈസന്‍സില്‍ പിടിക്കുന്ന കടല്‍വിഭവങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും കൈമാറ്റം ചെയ്യുന്നതും നിയമവിരുദ്ധമാണ്.
Also Read:അനധികൃത ലോബ്സ്റ്റർ വിൽപ്പനയ്ക്ക് തടയിടാൻ പുതിയ പദ്ധതിയുമായി ന്യൂ ബ്രൺസ്വിക്ക്
നിയമം ലംഘിച്ചാല്‍ പ്രോസിക്യൂഷന് നടപടികളും പിടിച്ചെടുക്കലും പിഴയും നേരിടേണ്ടിവരും. 1,00,000 ഡോളര്‍ വരെ പിഴ ലഭിക്കാമെന്നും DFO വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





