ഫ്രഡറിക്ട്ടൺ: ന്യൂ ബ്രൺസ്‌വിക്ക് പ്രൊവിൻഷ്യൽ എക്സിബിഷൻ ഗ്രാൻഡ്സ്റ്റാൻഡ് പൊളിച്ചുനീക്കൽ നടപടികൾ ആരംഭിച്ചു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി, അപകടകരമായതോ കാഴ്ചയ്ക്ക് മോശമായതോ ആയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്നുള്ള ബൈലോ പ്രകാരം സെപ്റ്റംബർ 9 ന് സിറ്റി നൽകിയ ഉത്തരവിനെ തുടർന്നാണ് ഈ നീക്കം
സിറ്റി ഉത്തരവിനെതിരെ എക്സിബിഷൻ അധികൃതർ അപ്പീൽ നൽകിയെങ്കിലും പബ്ലിക് സേഫ്റ്റി കമ്മിറ്റി അത് തള്ളിയതിനെ തുടർന്നാണ് പൊളിച്ചുനീക്കൽ നടപടികൾക്ക് ഏകദേശം ഒരാഴ്ച മുമ്പ് തുടക്കമായത്. പൊളിച്ചുനീക്കൽ ജോലികൾക്ക് ഏകദേശം $400,000 (നാല് ലക്ഷം ഡോളർ) ചെലവ് വരുമെന്ന് എക്സിബിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ റേ ട്രെറ്റിയാക്ക് അറിയിച്ചു.
ഗ്രാൻഡ്സ്റ്റാൻഡിന്റെ സുരക്ഷാ ഭീഷണിയായി സിറ്റി ബൈലോ ഓഫീസർമാർ പ്രധാനമായും ചൂണ്ടിക്കാട്ടിയത് തുരുമ്പെടുത്ത ഭാഗങ്ങൾ, ആസ്ബറ്റോസിന്റെ സാന്നിധ്യം, സുരക്ഷാ കൈവരികളുടെ കുറവ്, അപകസാധ്യത എന്നിവയാണ്. എന്നാൽ, 2017-ൽ അടച്ചുപൂട്ടിയ ഈ കെട്ടിടം പൊതുജനങ്ങൾ ഉപയോഗിക്കാത്തതിനാൽ ഈ സുരക്ഷാ പ്രശ്നങ്ങൾ അപ്രസക്തമാണെന്നാണ് എക്സിബിഷൻ അധികൃതരുടെ വാദം..
കെട്ടിടം പൊളിച്ച ശേഷം, കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്ന ഒന്നും അവശേഷിക്കാത്ത രീതിയിൽ കോൺക്രീറ്റ് സ്ലാബും നീക്കം ചെയ്യണമെന്ന് സിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
ഈ ഗ്രാൻഡ്സ്റ്റാൻഡ് പലർക്കും വൈകാരികമായ പ്രാധാന്യമുള്ള ഒരു ചരിത്ര സ്മാരകം കൂടിയാണ്. 1959 ജൂലൈയിൽ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രാജ്ഞി ഇവിടെ എത്തിയിട്ടുണ്ട്. തന്റെ ആദ്യത്തെ കുതിരയോട്ട മത്സരം രാജ്ഞി കണ്ടത് ഈ ഗ്രാൻഡ്സ്റ്റാൻഡിൽ നിന്നാണ്. പൊളിച്ചുനീക്കുന്ന ഗ്രാൻഡ്സ്റ്റാൻഡിന്റെ സ്ഥലം ഭാവിയിൽ ഒരു പുതിയ മിഡിൽ സ്കൂളിന്റെ ഭാഗമായേക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എക്സിബിഷൻ ഗ്രൗണ്ടിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ സിറ്റി നടത്തുന്ന ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഗ്രാൻഡ്സ്റ്റാൻഡിന്റെ ഈ പൊളിച്ചുനീക്കൽ നടക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
New Brunswick Exhibition Grandstand demolition begins: Fredericton City orders






