ന്യൂ ബ്രൺസ്‌വിക്ക്; ന്യൂ ബ്രൺസ്‌വിക്കിൽ ഡോക്ടറായ സഞ്ജീവ് സിർപാലിനെതിരെ ലൈംഗികാതിക്രമ കേസുകളുടെ എണ്ണം കൂടുന്നു. നോവാ സ്കോഷയിലെയും ന്യൂ ബ്രൺസ്‌വിക്കിലെയും ആശുപത്രികളുമായി ബന്ധപ്പെട്ട് ഡോക്ടർക്കെതിരെ പുതിയ അഞ്ച് ലൈംഗികാതിക്രമ കേസുകൾ കൂടി ചാർജ് ചെയ്തിരിക്കുകയാണ്. ഇതോടെ ഡോക്ടർക്കെതിരായ കുരുക്ക് മുറുകിയിരിക്കുകയാണ്.
2025 ഓഗസ്റ്റിലാണ് സഞ്ജീവ് സിർപാലിനെതിരെ ആദ്യമായി ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്യുന്നത്. നോവാ സ്കോഷയിലെ കംബർലാൻഡ് റീജിയണൽ ഹെൽത്ത് കെയർ സെന്ററിലെ അത്യാഹിത വിഭാഗത്തിൽ വെച്ച് 2025 ജനുവരിയിൽ നടന്ന സംഭവത്തിലാണ് കേസ്. നിലവിൽ ഡോക്ടർക്കെതിരെ ചുമത്തിയിട്ടുള്ള അഞ്ച് പുതിയ കേസുകളും ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ ജോലി ചെയ്തതുമായി ബന്ധപ്പെട്ടാണ്.
റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) ഉൾപ്പെടെ വിവിധ പോലീസ് വിഭാഗങ്ങൾ സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. നവംബർ 4-ന് അറസ്റ്റ് ചെയ്ത ഡോക്ടറെ കോടതിയിൽ ഹാജരാകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ പിന്നീട് വിട്ടയച്ചു. പീഡനത്തിനിരയായവർ ധൈര്യത്തോടെ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. ക്യുബെക്, നോവാ സ്കോഷ, ന്യൂ ബ്രൺസ്‌വിക് തുടങ്ങിയ സ്ഥലങ്ങളിൽ ഡോക്ടറുടെ സേവനം ലഭിച്ചിരുന്ന മറ്റ് ഇരകൾ ഉണ്ടാവാമെന്നും പോലീസ് സംശയിക്കുന്നു.
മുൻകാലങ്ങളിൽ മോശം പെരുമാറ്റത്തെയും മറ്റ് വിവരങ്ങളെയും കുറിച്ച് കള്ളം പറഞ്ഞുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2022-ൽ ക്യുബെക്കിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസ് ഡോ. സിർപാലിന് നഷ്ടമായിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Trouble mounts for New Brunswick doctor accused of sexual assault in hospitals as he faces additional charges






