Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ഇന്ത്യ പിടിച്ചെടുത്ത കപ്പലുകൾക്ക് ഇറാനുമായി ബന്ധമില്ല; വാർത്തകൾ തള്ളി നാഷണൽ ഇറാനിയൻ ഓയിൽ കമ്പനി

Canada Varthakal by Canada Varthakal
February 17, 2026
in World
Reading Time: 1 min read
ഇന്ത്യ പിടിച്ചെടുത്ത കപ്പലുകൾക്ക് ഇറാനുമായി ബന്ധമില്ല; വാർത്തകൾ തള്ളി നാഷണൽ ഇറാനിയൻ ഓയിൽ കമ്പനി

image credits - the economics times

ടെഹ്‌റാൻ: ഇന്ത്യൻ സമുദ്രാതിർത്തിയിൽ വെച്ച് ഇന്ത്യൻ അധികൃതർ പിടിച്ചെടുത്ത മൂന്ന് ഓയിൽ ടാങ്കറുകളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇറാൻ വ്യക്തമാക്കി. യുഎസ് ഉപരോധം നേരിടുന്ന ഈ കപ്പലുകൾ ഇറാന്റെ എണ്ണക്കച്ചവട ശൃംഖലയുടെ ഭാഗമാണെന്ന റിപ്പോർട്ടുകളെ നാഷണൽ ഇറാനിയൻ ഓയിൽ കമ്പനി തള്ളി. ഈ മാസം ആദ്യമാണ് ‘സ്റ്റെല്ലാർ റൂബി’, ‘അസ്ഫാൽറ്റ് സ്റ്റാർ’, ‘അൽ ജാഫ്‌സിയ’ എന്നീ കപ്പലുകളെ മുംബൈ തീരത്ത് വെച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തത്.

റഷ്യൻ എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശം ഇന്ത്യ അംഗീകരിച്ചതിന് പിന്നാലെ സമുദ്രാതിർത്തിയിൽ പരിശോധന കർശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മുംബൈയിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഈ കപ്പലുകൾ പിടിച്ചെടുത്തത്. നിലവിൽ മുംബൈ തുറമുഖത്ത് എത്തിച്ചിട്ടുള്ള കപ്പലുകളിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. കപ്പലുകൾ പിടിച്ചെടുത്ത സാഹചര്യത്തിൽ 55 കപ്പലുകളെയും 12 വിമാനങ്ങളെയും നിരീക്ഷണത്തിനായി കോസ്റ്റ് ഗാർഡ് വിന്യസിച്ചിട്ടുണ്ട്.

ADVERTISEMENT

ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നികുതി അമേരിക്ക കുറച്ചതിന് പിന്നാലെയാണ് സമുദ്രസുരക്ഷയിൽ ഇന്ത്യയുടെ ഈ നിർണ്ണായക നീക്കം. ഇറാൻ ഇതിനെ തള്ളുമ്പോഴും രാജ്യാന്തര തലത്തിൽ ഈ കപ്പൽ വേട്ട വലിയ ചർച്ചയായിട്ടുണ്ട്. അതേസമയം, ഇറാൻ-യുഎസ് രണ്ടാം ഘട്ട ആണവ ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ഇറാൻ നേരത്തെ അവസാനിപ്പിച്ച അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള സഹകരണം പുനരാരംഭിക്കുന്നത് അമേരിക്കയുമായുള്ള ചർച്ചകളിൽ നിർണ്ണായകമായേക്കും. ആണവ വിദഗ്ധർ കൂടി പങ്കെടുക്കുന്ന ഈ കൂടിക്കാഴ്ച മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് വിലയിരുത്തൽ. ഇന്ത്യ പിടിച്ചെടുത്ത കപ്പലുകളുടെ കാര്യത്തിൽ ഇറാൻ ഔദ്യോഗികമായി നിഷേധം തുടരുമ്പോഴും അമേരിക്കയും ഇന്ത്യയും ഈ നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് കാണുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

National Iranian Oil Company denies reports that ships seized by India have no connection to Iran

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Move to clamp down on Telegram: Russia declares Pavel Durov a wanted fugitive; accused of abetting terrorism.
World

ടെലഗ്രാം ഉടമ പാവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ; അന്താരാഷ്ട്ര വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി

by Canada Varthakal
July 30, 2026
ebola
World

അതിവേഗം പടർന്ന് എബോള: കോംഗോയിൽ ആഴ്ചകൾക്കുള്ളിൽ മരണപ്പെട്ടത് 1,500-ലധികം പേർ

by Canada Varthakal
July 30, 2026
യുക്രെയ്നിൽ റഷ്യൻ ആക്രമണം: രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
World

യുക്രെയ്നിൽ റഷ്യൻ ആക്രമണം: രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.