മോൺട്രിയൽ: മോൺട്രിയലിലെ Côte-des-Neiges–Notre-Dame-de-Grâce ബറോയിലുള്ള ഡെക്കാരി ബൂൾവാർഡിലെ ജൂത സമൂഹത്തിന്റെ കോഷർ റെസ്റ്റോറന്റായ Nöam-ൽ ശനിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തം ആസൂത്രിത തീവെപ്പാണെന്ന സംശയത്തിൽ മോൺട്രിയൽ പൊലീസ് (SPVM) അന്വേഷണം ആരംഭിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകൾ തീ മനപ്പൂർവം വെച്ചതാകാമെന്ന സൂചന നൽകുന്നതായി പൊലീസ് വ്യക്തമാക്കി. തീപിടിത്തം ആരംഭിച്ച സമയത്ത് ഒരാൾ സ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏകദേശം 80 അഗ്നിശമനസേനാംഗങ്ങൾ ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. രണ്ട് നിലകളുള്ള വാണിജ്യ കെട്ടിടത്തിലാണ് റെസ്റ്റോറന്റ് പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിലെ ഗാരേജിനും തീപിടിത്തത്തിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. മറ്റ് വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചോയെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലന്നെണ് റിപ്പോർട്ട്.
സംഭവത്തിന് പിന്നാലെ നിരവധി രാഷ്ട്രീയ നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. മൗണ്ട് റോയൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപി Anthony Housefather ഇതൊരു വിദ്വേഷക്കുറ്റമായി എറ്റെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. കാനഡയുടെ ഐഡന്റിറ്റിയും സംസ്കാരവും സംബന്ധിച്ച മന്ത്രി Marc Miller ഈ ആക്രമണത്തെ അപലപിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സെനറ്റിലെ പ്രതിപക്ഷ നേതാവ് Leo Housakos യഹൂദ സമൂഹത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചപ്പോൾ, ടൊറന്റോ–സെന്റ് പോൾസ് മണ്ഡലത്തിലെ എംപി Leslie Church കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു.
montreal-police-investigate-fire-at-kosher-restaurant-noam
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





