ന്യൂ ബ്രൺസ്‌വിക്ക്: ന്യൂ ബ്രൺസ്‌വിക്കിൽ കഴിഞ്ഞ നാല് മാസങ്ങൾക്ക് മുൻപ് കാണാതായ അമേരിക്കൻ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതകളോ സംശയാസ്പദമായ സാഹചര്യങ്ങളോ ഇല്ലെന്നാണ് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അറിയിച്ചു. മസാചുസെറ്റ്‌സിലെ ഹൈയാനിസ് സ്വദേശിനിയായ 57-കാരി ഗ്രെറ്റ്‌ചെൻ ഫിറ്റ്‌സ്‌പാട്രിക് ആണ് മരിച്ചത്.
ജൂലൈ 14-ന് ന്യൂ ബ്രൺസ്‌വിക്കിലെ വുഡ്‌സ്റ്റോക്ക് അതിർത്തി കടക്കുന്നിടത്താണ് ഗ്രെറ്റ്‌ചെനെ അവസാനമായി കണ്ടത്. വുഡ്‌സ്റ്റോക്കിൽ നിന്ന് 70 കിലോമീറ്റർ അകലെ ചാപ്‌മാൻവില്ലെയിലെ ഉൾവനത്തിൽ നിന്ന് സെപ്റ്റംബർ 7-ന് ഇവരുടെ വാഹനം കണ്ടെത്തിയിരുന്നു. നവംബർ 26-ന് ബുധനാഴ്ച രാവിലെയാണ്, ചാപ്‌മാൻവില്ലെയിൽ വെച്ച് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചത്. ഗ്രെറ്റ്‌ചെൻ ഫിറ്റ്‌സ്‌പാട്രിക് ഒരു പ്രത്യേക രോഗത്തിന് ചികിത്സ തേടുന്ന വ്യക്തിയായിരുന്നു എന്നും, അത് കാരണം വഴിതെറ്റി പോകാൻ സാധ്യതയുണ്ടെന്നും പോലീസ് നേരത്തെ അറിയിച്ചിരുന്നു. മരണത്തിൽ ബാഹ്യ ഇടപെടലുകളോ അക്രമമോ ഇല്ലെന്ന് RCMP വ്യക്തമാക്കി.
Missing American woman found dead in NB
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






