Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കനേഡിയൻ ഡിജിറ്റൽ പരമാധികാരം സംരക്ഷിക്കാൻ മൈക്രോസോഫ്റ്റ്; ഉറപ്പുമായി പ്രസിഡന്റ് ബ്രാഡ് സ്മിത്ത്

Canada Varthakal by Canada Varthakal
December 13, 2025
in Canada
Reading Time: 1 min read
Microsoft vice-chair and president Brad Smith

ഒട്ടാവ: കാനഡയുടെ ഡിജിറ്റൽ പരമാധികാരത്തിന് വേണ്ടി പോരാടുമെന്ന ഉറപ്പുമായി മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് രംഗത്ത്. അമേരിക്കൻ സർക്കാരിന്റെ നേതൃത്വം ആരു വഹിച്ചാലും കാനഡയിലെ ഉപയോക്താക്കളുടെ ഡാറ്റാ സുരക്ഷ ഉറപ്പാക്കാൻ മൈക്രോസോഫ്റ്റിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആഴ്ചയാണ് കാനഡയിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഡാറ്റാ സെന്റർ വിപുലീകരണത്തിനായി 7.5 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. ഇതോടെ 2023 മുതൽ 2027 വരെ കാനഡയിൽ കമ്പനിയുടെ ആകെ നിക്ഷേപം 19 ബില്യൺ ഡോളറായി ഉയരും.

എന്നാൽ, യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൻ കീഴിലെ വ്യാപാര, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ കണക്കിലെടുത്ത്, ചില കനേഡിയൻ കമ്പനികൾ അമേരിക്കൻ സാങ്കേതിക കമ്പനികളോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. രാജ്യത്തിന്റെ ഡാറ്റയിലും അത് കൈകാര്യം ചെയ്യുന്ന ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലും നിയന്ത്രണം ചെലുത്താനുള്ള കഴിവാണ് ഡിജിറ്റൽ പരമാധികാരം.

ADVERTISEMENT

കാനഡയുടെ ഡിജിറ്റൽ അതിർത്തികൾ സംരക്ഷിക്കാൻ മൈക്രോസോഫ്റ്റ് എപ്പോഴും കൂടെയുണ്ടാകും സ്മിത്ത് പറഞ്ഞു. യു.എസ്. സർക്കാർ കനേഡിയൻ ഉപഭോക്താവിന്റെ ഡാറ്റ ആവശ്യപ്പെട്ടാൽ, അതിനെ തടയാൻ മൈക്രോസോഫ്റ്റ് നിലകൊള്ളുമെന്നും, നിയമപരമായി നേരിടേണ്ട സാഹചര്യം വന്നാൽ, കോടതിയെ സമീപിക്കാനും കമ്പനി മടിക്കില്ല എന്നും സ്മിത്ത് കൂട്ടിച്ചേർത്തു. കാനഡയിലെ തങ്ങളുടെ സേവനങ്ങളെ യു.എസ്. സർക്കാരിന്റെ ഏതെങ്കിലും എക്സിക്യൂട്ടീവ് ഉത്തരവ് വഴി തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ, “ഞങ്ങളുടെ കനേഡിയൻ ഉപഭോക്താക്കളെ സേവിക്കാനുള്ള അവകാശം സംരക്ഷിക്കാൻ കോടതിയിൽ പോവുകയോ പരസ്യമായി സംസാരിക്കുകയോ ചെയ്യും” എന്നും സ്മിത്ത് വ്യക്തമാക്കി.

മൈക്രോസോഫ്റ്റിന്റെ നിക്ഷേപം പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ച് ബ്രാഡ് സ്മിത്ത് ഈ ആഴ്ച ഒട്ടാവയിൽ വെച്ച് പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി.ഡാറ്റാ പരമാധികാരത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിനിടെയാണ്, രാജ്യത്തിന്റെ നിർമ്മാണ പദ്ധതിയുടെ ഭാഗമായി ഒരു “കനേഡിയൻ സോവറിൻ ക്ലൗഡ്” (Canadian Sovereign Cloud) സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി കാർണി സെപ്റ്റംബറിൽ പ്രഖ്യാപിച്ചത്.ഒരു രാജ്യത്തിന്റെ പ്രത്യേക നിയമങ്ങളും മൂല്യങ്ങളും അനുസരിച്ച് മാത്രം പ്രവർത്തിക്കാൻ കഴിയുന്ന ഒരു പ്രത്യേക കമ്പ്യൂട്ടിങ് സംവിധാനമാണിത്. ഈ നിയമത്തെക്കുറിച്ച് കാനഡയും യു.എസും തമ്മിൽ 2022 മുതൽ ചർച്ചകൾ നടക്കുന്നുണ്ട്.

നിയമപരമായ കാര്യങ്ങളിൽ യു.എസ്. ഭരണകൂടത്തിന്റെ നിലപാടുകൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ, കനേഡിയൻ ഡാറ്റ സംരക്ഷിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ വാഗ്ദാനം എത്രത്തോളം നടപ്പിലാക്കാൻ കഴിയുമെന്ന് ചോദ്യമുയർന്നു. ഇതിന് മറുപടിയായി ബ്രാഡ് സ്മിത്ത്, “നയതന്ത്ര ബന്ധങ്ങളിൽ” തങ്ങൾക്കുള്ള വിശ്വാസം പ്രകടിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ സർക്കാരുകളുമായും, യു.എസ്. കോൺഗ്രസ്സിലെയും ഭരണകൂടത്തിലെയും പ്രധാന വ്യക്തികളുമായും മൈക്രോസോഫ്റ്റിനുള്ള ബന്ധങ്ങൾ ഡാറ്റാ സംരക്ഷണം ഉറപ്പാക്കാൻ സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

തങ്ങളുടെ പദ്ധതികൾ വിജയിക്കുമെന്ന ആത്മവിശ്വാസവും സ്മിത്ത് പങ്കുവെച്ചു. 40 വർഷത്തിലേറെയായി കാനഡയിൽ പ്രവർത്തിക്കുന്ന മൈക്രോസോഫ്റ്റ്, ഇനിയും 40 വർഷം ഇവിടെ തുടരാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ കാനഡയിലെ 11 നഗരങ്ങളിലായി 5,300-ൽ അധികം കനേഡിയൻ ജീവനക്കാർ മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്നുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Microsoft to protect Canadian digital sovereignty; President Brad Smith assures
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Operation Medusa
Canada

മൂന്ന് വശങ്ങളിൽ നിന്നും ഒളിയാക്രമണം; തോറ്റുകൊടുക്കാതെ കനേഡിയൻ സേന, ‘ഓപ്പറേഷൻ മെഡൂസ’യ്ക്ക് ഇന്ന് 20 വർഷം

by Canada Varthakal
September 2, 2026
Canada Minimum Wage Increase
Canada

വിലക്കയറ്റത്തിനിടയിൽ ആശ്വാസം; കാനഡയിൽ പുതിയ മിനിമം വേതനം പ്രാബല്യത്തിൽ

by Canada Varthakal
September 2, 2026
A mother and son
Canada

ടംബ്ലർ റിഡ്ജ് വെടിവെപ്പ് ; മുന്നറിയിപ്പ് കിട്ടിയിട്ടും പൊലീസിനെ അറിയിച്ചില്ല: 8 പേരുടെ മരണത്തിൽ എഐ കമ്പനി പ്രതിക്കൂട്ടിൽ

by Canada Varthakal
September 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.