Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ടംബ്ലർ റിഡ്ജ് വെടിവെപ്പ് ; മുന്നറിയിപ്പ് കിട്ടിയിട്ടും പൊലീസിനെ അറിയിച്ചില്ല: 8 പേരുടെ മരണത്തിൽ എഐ കമ്പനി പ്രതിക്കൂട്ടിൽ

Canada Varthakal by Canada Varthakal
September 2, 2026
in Canada
Reading Time: 1 min read
A mother and son

Img credits: Christinne Muschi/AP

കാലിഫോർണിയ: ടംബ്ലർ റിഡ്ജിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ ദാരുണമായ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ‘ഓപ്പൺഎഐ’ക്കെതിരെ (OpenAI) 30 പുതിയ കേസുകൾ കൂടി ഫയൽ ചെയ്തു. കമ്പനിയുടെ ‘ചാറ്റ്‌ജിപിടി’ എന്ന സോഫ്റ്റ്‌വെയറാണ് അക്രമിയെ ഈ കൊലപാതകങ്ങൾക്ക് പ്രേരിപ്പിച്ചത് എന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ ഫെബ്രുവരിയിൽ ടംബ്ലർ റിഡ്ജിൽ നടന്ന അക്രമത്തിൽ കുട്ടികളടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഇതോടെ കമ്പനിക്കെതിരായ ആകെ കേസുകളുടെ എണ്ണം 37 ആയി.

WhatsApp Image 2026 09 01 at 11.23.23 AM

അക്രമിയായ 18-കാരി വലിയൊരു കൂട്ടക്കൊലക്ക് പദ്ധതിയിടുന്നുണ്ടെന്ന് എട്ടു മാസം മുമ്പ് തന്നെ കമ്പനിക്ക് അറിയാമായിരുന്നു. ഇവരുടെ അക്കൗണ്ട് കമ്പനി പൂട്ടിയിരുന്നുവെങ്കിലും വിവരം പൊലീസിനെ അറിയിച്ചില്ല. പകരം എളുപ്പത്തിൽ പുതിയ അക്കൗണ്ട് ഉണ്ടാക്കാൻ പെൺകുട്ടിയെ അനുവദിക്കുകയാണുണ്ടായത്. കമ്പനിയുടെ പേര് ചീത്തയാകുമെന്ന് പേടിച്ചാണ് ഉന്നത ഉദ്യോഗസ്ഥർ ഈ വിവരം പൊലീസിൽ നിന്നും മറച്ചുവെച്ചതെന്ന് ഇരകളുടെ അഭിഭാഷകൻ ആരോപിക്കുന്നു.

ALSO READ ; പലിശനിരക്ക് പ്രഖ്യാപനത്തിനൊരുങ്ങി ബാങ്ക് ഓഫ് കാനഡ; ഈ വർഷത്തെ ആറാമത്തെ നിർണായക തീരുമാനം ഇന്ന്

ADVERTISEMENT

എന്നാൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ ഓപ്പൺഎഐ നിഷേധിച്ചു. ജീവനക്കാർ സുരക്ഷയ്ക്കാണ് എപ്പോഴും മുൻഗണന നൽകുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. നേരത്തെ കമ്പനി തലവൻ സാം ആൾട്ട്മാൻ ജനങ്ങളോട് മാപ്പപേക്ഷിച്ച് കത്തയച്ചിരുന്നു. എന്നാൽ മാപ്പുപറഞ്ഞതുകൊണ്ട് മാത്രം നഷ്ടപ്പെട്ട ജീവനുകൾ തിരികെ കിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. വില്ലനായ ചാറ്റ്‌ബോട്ട് അക്രമങ്ങൾക്ക് കാരണമാകുന്നുവെന്ന് കാണിച്ച് ഇതിനുമുമ്പും നിരവധി കേസുകൾ ഈ കമ്പനിക്കെതിരെ വന്നിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada Fuel Tax
Canada

Canada Fuel Tax: ഇന്ധന നികുതി ഇളവ് നീട്ടാൻ കാർണി സർക്കാർ: ആശ്വാസം 2027 ജനുവരി 31 വരെ തുടരും

by Canada Varthakal
September 2, 2026
കനേഡിയൻ ടയറും ടിം ഹോർട്ടൻസും കൈകോർക്കുന്നു: ഉപഭോക്താക്കൾക്ക് ഇരട്ടി റിവാർഡ്
Canada

കനേഡിയൻ ടയറും ടിം ഹോർട്ടൻസും കൈകോർക്കുന്നു: ഉപഭോക്താക്കൾക്ക് ഇരട്ടി റിവാർഡ്

by Canada Varthakal
September 2, 2026
പലിശനിരക്ക് പ്രഖ്യാപനത്തിനൊരുങ്ങി ബാങ്ക് ഓഫ് കാനഡ; ഈ വർഷത്തെ ആറാമത്തെ നിർണായക തീരുമാനം ഇന്ന്
Canada

പലിശനിരക്ക് പ്രഖ്യാപനത്തിനൊരുങ്ങി ബാങ്ക് ഓഫ് കാനഡ; ഈ വർഷത്തെ ആറാമത്തെ നിർണായക തീരുമാനം ഇന്ന്

by Canada Varthakal
September 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.