Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home FIFA'26

19 വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരേ ഫ്രെയിമിൽ; ലോകകപ്പ് ഫൈനലിൽ മെസിയും യമാലും നേർക്കുനേർ, സാക്ഷിയായി മെറ്റ്ലൈഫ്

Canada Varthakal by Canada Varthakal
July 19, 2026
in FIFA'26
Reading Time: 1 min read
19 വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരേ ഫ്രെയിമിൽ; ലോകകപ്പ് ഫൈനലിൽ മെസിയും യമാലും നേർക്കുനേർ, സാക്ഷിയായി മെറ്റ്ലൈഫ്

ന്യൂയോർക്ക്: സ്‌പെയിൻ–അർജന്റീന ലോകകപ്പ് ഫൈനലിന്റെ ആദ്യ 45 മിനിറ്റ് ഗോൾരഹിത സമനിലയിൽ അവസാനിച്ചു. തുടക്കം മുതൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത സ്‌പെയിനാണ് പന്തടക്കത്തിലും മുൻതൂക്കം പുലർത്തിയത്. എന്നിരുന്നാലും, മത്സരത്തിനപ്പുറം ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത് മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ അരങ്ങേറിയ മറ്റൊരു അപൂർവ കാഴ്ചയായിരുന്നു.

WhatsApp Image 2026 07 12 at 4.27.05 PM 3

എഫ്.സി. ബാഴ്‌സലോണയുടെ പ്രശസ്ത അക്കാദമിയായ ലാ മാസിയയിൽ നിന്നുയർന്ന രണ്ട് തലമുറകളെ പ്രതിനിധീകരിക്കുന്ന ലയണൽ മെസിയും ലമീൻ യമാലും ഒരേ ലോകകപ്പ് ഫൈനൽ വേദിയിൽ നേർക്കുനേർ എത്തിയിരിക്കുകയാണ്. 2007-ൽ യുണിസെഫും സ്പാനിഷ് മാധ്യമമായ സ്‌പോർട്ട്യും ചേർന്ന് സംഘടിപ്പിച്ച ചാരിറ്റി കലണ്ടറിനായി ബാഴ്‌സലോണയുടെ ഡ്രസിങ് റൂമിൽ കുഞ്ഞ് യമാലിനെ മെസി കുളിപ്പിക്കുന്ന ചിത്രം ഫൈനലിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിൽ വീണ്ടും വ്യാപകമായി പ്രചരിച്ചിരുന്നു.

ADVERTISEMENT

ആ ചിത്രത്തിലെ രണ്ടുപേരും ഇന്ന് ലോകകപ്പ് ഫൈനലിൽ ഒരുമിച്ച് കളത്തിലിറങ്ങിയത് ഫുട്ബോൾ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിമിഷമായിരുന്നു. ആദ്യ ലോകകപ്പ് ഫൈനലിനാണ് യമാൽ ഇറങ്ങിയത്. മറുവശത്ത്, മെസി തന്റെ ആറാം ലോകകപ്പിലും മൂന്നാം ഫൈനലിലുമാണ് മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ബൂട്ട് കെട്ടിയത്. ആ വൈറൽ ചിത്രത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മെസി ആദ്യമായി മനസുതുറന്നിരുന്നു.

യമാൽ അന്ന് വെറും കുഞ്ഞായിരുന്നുവെന്നും, അതേ കുട്ടിയോടൊപ്പം ഇന്ന് ഒരേ ലോകകപ്പ് ഫൈനലിൽ കളിക്കാനൊരുങ്ങുന്നത് അസാധാരണമായ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മെസിയോടുള്ള തന്റെ ആരാധന പലവട്ടം തുറന്നുപറഞ്ഞിട്ടുള്ള താരമാണ് യമാൽ. ഇനി രണ്ടാം പകുതിയിൽ ലോകകപ്പ് ഉയർത്തുക ആരാകും എന്നതാണ് ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ. മെസി തന്റെ രണ്ടാം ലോകകിരീടം സ്വന്തമാക്കുമോ, അതോ തന്റെ ആരാധനാപാത്രത്തെ സാക്ഷിയാക്കി യമാൽ ആദ്യ ലോകകപ്പ് കിരീടം ചൂടുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

messi-and-lamine-yamal-unites-after-the-viral-photoshoot-in-worldcup

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: viral-photoshoot-in-worldcup
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

FIFA bans Argentina Spain players
FIFA'26

ലോകകപ്പ് ഫൈനലിലെ അടിപിടി: അർജന്റീന, സ്പെയിൻ താരങ്ങൾക്ക് വിലക്കും പിഴയുമായി ഫിഫ

by Canada Varthakal
August 22, 2026
2030 ലോകകപ്പിൽ 64 ടീമുകൾ? സാധ്യതകൾ പഠിക്കാൻ ഏജൻസിയെ തേടി ഫിഫ
FIFA'26

2030 ലോകകപ്പിൽ 64 ടീമുകൾ? സാധ്യതകൾ പഠിക്കാൻ ഏജൻസിയെ തേടി ഫിഫ

by Canada Varthakal
August 1, 2026
ലോകകപ്പ് വിജയത്തിൽ ആറാടി സ്‌പെയിൻ; ചുവപ്പും മഞ്ഞയും അണിഞ്ഞ് മഡ്രിഡ് നഗരം
FIFA'26

ലോകകപ്പ് വിജയത്തിൽ ആറാടി സ്‌പെയിൻ; ചുവപ്പും മഞ്ഞയും അണിഞ്ഞ് മഡ്രിഡ് നഗരം

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.