Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

ചെലവ് ചുരുക്കൽ ശക്തമാക്കി മെമ്മോറിയൽ യൂണിവേഴ്സിറ്റി; 107 തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചു

Canada Varthakal by Canada Varthakal
August 29, 2026
in Newfoundland and Labrador
Reading Time: 1 min read
Memorial University Job Cuts

Memorial University in St. John’s is implementing major cost-cutting measures, including the elimination of 107 positions, to strengthen its long-term financial stability.

സെന്റ് ജോൺ : സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കാനഡയിലെ മെമ്മോറിയൽ യൂണിവേഴ്സിറ്റിയിൽ (എം.യു.എൻ) വൻ തോതിൽ തൊഴിൽ വെട്ടിക്കുറയ്ക്കൽ. സർവകലാശാലയുടെ ദീർഘകാല സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായി നേതൃനിര, മാനേജേഴ്സ്, ഫാക്കൽറ്റി വിഭാഗങ്ങളിലായി ആകെ 107 തസ്തികകളാണ് വെട്ടിക്കുറച്ചത്. ഇതുവഴി പ്രതിവർഷം 12.7 മില്യൺ ഡോളർ ലാഭിക്കാൻ സാധിക്കുമെന്നാണ് സർവകലാശാലാ അധികൃതരുടെ വിലയിരുത്തൽ.

കഴിഞ്ഞ വർഷങ്ങളിൽ സർവകലാശാല കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും ഇത്തരം ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ അനിവാര്യമാണെന്നും എം.യു.എൻ പ്രസിഡന്റ് ജാനറ്റ് മോറിസൺ വ്യക്തമാക്കി. വിദ്യാർത്ഥികളെ ബാധിക്കാത്ത രീതിയിലാണ് നടപടികൾ ക്രമീകരിച്ചിരിക്കുന്നത്. ദീർഘകാല കാത്തിരിപ്പ് ഒഴിവാക്കാൻ ഡീൻമാർ നേരിട്ട് ഇടപെടാനും ആവശ്യമുള്ളിടത്ത് കോഴ്സുകൾ ചേർക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷം ഇനി വലിയ തോതിലുള്ള തൊഴിൽ വെട്ടിക്കുറയ്ക്കൽ ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.

ADVERTISEMENT

വെട്ടിക്കുറച്ച 107 തസ്തികകളിൽ 51 എണ്ണം വിരമിക്കലിലൂടെ ഒഴിവായതാണ്. ഇതിൽ 47 പേരും സന്നദ്ധ വിരമിക്കൽ പദ്ധതി പ്രയോജനപ്പെടുത്തിയവരാണ്. മുൻകൂട്ടി ഒഴിവ് വന്ന 37 തസ്തികകളും ഇതിൽ ഉൾപ്പെടുന്നു. വിരമിക്കലിന് അർഹതയില്ലാത്തതോ അതിന് തയ്യാറാകാത്തതോ ആയ 19 പേരെയാണ് പിരിച്ചുവിട്ടത്. സർവകലാശാലയുടെ നിലവിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഈ വർഷം നേരത്തെയും വിവിധ നടപടികൾ സ്വീകരിച്ചിരുന്നു. ജനുവരിയിൽ എക്സിക്യൂട്ടീവ് ഘടന മാറ്റി ഏഴ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ മൂന്നായി കുറച്ചിരുന്നു.

പ്രവർത്തനച്ചെലവ് ഉയർന്നതിനെത്തുടർന്ന് യൂറോപ്പിലെ യുകെ ക്യാമ്പസ് ഉൾപ്പെടെയുള്ള അത്യാവശ്യമല്ലാത്ത ആസ്തികൾ വിൽക്കുമെന്ന് സർവകലാശാല നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും കുടിയേറ്റ നയങ്ങളിലെ മാറ്റങ്ങളും കാരണം 2030-ഓടെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ 12 ശതമാനം വരെ കുറവുണ്ടാകാമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം 20.85 മില്യൺ ഡോളറിന്റെ ചെലവ് ചുരുക്കൽ ബോർഡ് ഓഫ് റീജന്റ്സ് അംഗീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ ഓഫീസുകൾ അടച്ചുപൂട്ടുകയും ഫണ്ടുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇത്തരത്തിലുള്ള കർശന നടപടികളിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം 2.7 മില്യൺ ഡോളറിന്റെ പ്രവർത്തന മിച്ചത്തോടെയാണ് സർവകലാശാല വർഷം അവസാനിപ്പിച്ചത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Port Union Newfoundland historic fishing village
Newfoundland and Labrador

കാനഡയുടെ ‘യൂണിയൻ ടൗൺ’: മത്സ്യത്തൊഴിലാളികൾക്കായി ഒരു ഗ്രാമം തന്നെ തീർത്ത ചരിത്രം ഇങ്ങനെ !

by Canada Varthakal
September 7, 2026
NLPNP Draw
Immigration

NLPNP ഡ്രോ: സെപ്റ്റംബർ 4-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 6, 2026
Newfoundland and Labrador residents helping people during a crisisand auto loan rates
Newfoundland and Labrador

സെപ്റ്റംബർ 11 മുതൽ നിരവധി പ്രതിസന്ധികൾ; ആപത്തിൽ കൈത്താങ്ങായി N.L. നിവാസികൾ

by Canada Varthakal
September 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.