ഒന്റാറിയോയിൽ മീസിൽസ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുകയാണ്. 173 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ, നിലവിൽ ആകെ രോഗബാധിതരുടെ എണ്ണം 1,800-ന് അടുത്തായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പല വർഷങ്ങളായി സംസ്ഥാനത്ത് കണ്ടിട്ടില്ലാത്ത തരത്തിലാണ് രോഗബാധിതരുടെ എണ്ണം കൂടുന്നതെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
പ്രധാനമായും പുതിയ കേസുകൾ കണ്ടെത്തിയിരിക്കുന്നത് സ്കൂളുകൾ, ഡേ കെയർ പോലുള്ള സ്ഥാപനങ്ങളിലാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളും, കുത്തിവെപ്പ് സ്വീകരിക്കാത്തവരുമാണ് ഏറ്റവും കൂടുതൽ രോഗത്തിന് ഇരയാകുന്നത്.
സർക്കാർ പ്രതിരോധം ശക്തമാക്കുന്നതിനായി MMR (മീസിൽസ്-മംപ്സ്-റൂബെല്ല) കുത്തിവെപ്പുകൾക്കുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. രോഗം വ്യാപിച്ച പ്രദേശങ്ങളിൽ സർക്കാർ അടിയന്തരമായി മൊബൈൽ ക്ലിനിക്കുകളെ നിയോഗിച്ചിട്ടുണ്ട്. കുത്തിവെപ്പിന്റെ പ്രാധാന്യം വിശദമാക്കി ബോധവൽക്കരണ ക്യാമ്പെയ്‌നുകളും ആരംഭിച്ചിട്ടുണ്ട്. പൊതുസുരക്ഷ ഉറപ്പാക്കാൻ കുത്തിവെപ്പ് അനിവാര്യമാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.



