കാൽഗറിയിൽ വീണ്ടും അഞ്ചാംപനി സ്ഥിരീകരിച്ചതിനെത്തുടർന്ന് പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി ആൽബർട്ട ഹെൽത്ത് സർവീസസ് (എഎച്ച്എസ്). രോഗം ബാധിച്ച വ്യക്തി നഗരത്തിലെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചതായി ആരോഗ്യ ഏജൻസി പറയുന്നു.
താഴെ പറയുന്ന സ്ഥലങ്ങളിൽ, നിർദ്ദേശിച്ച സമയങ്ങളിൽ ഉണ്ടായിരുന്നവർ 21 ദിവസത്തേക്ക് രോഗലക്ഷണങ്ങൾ നിരീക്ഷിക്കണമെന്ന് എഎച്ച്എസ് ആവശ്യപ്പെട്ടു.
സിനിപ്ലെക്സ് സിനിമാ സെറ്റൺ, 19683 സെറ്റൺ ക്രസന്റ് SE, കാൽഗറി മെയ് 23 മുതൽ മെയ് 24 വരെ: രാത്രി 10 മുതൽ പുലർച്ചെ 3 വരെ. അമേനിഡ റെസിഡൻസസ് ആൻഡ് ഹോട്ടൽ, 4206 മക്ലിയോഡ് ട്രെയിൽ സൗത്ത്, കാൽഗറി മെയ് 24: അർദ്ധരാത്രി 1 മണി മുതൽ ഉച്ചക്ക് 12വരെ.
IKEA, 8000 11 St SE, കാൽഗറി മെയ് 24: ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 5 വരെ. പനി, ചുമ, ക്ഷീണം, വായയുടെയും തൊണ്ടയുടെയും ഉള്ളിൽ കാണുന്ന ചെറിയ വെളുത്ത പാടുകൾ, മുഖത്ത് തുടങ്ങി ശരീരത്തിൽ പടരുന്ന ചുവന്ന പാടുകൾ എന്നിവയാണ് അഞ്ചാംപനിയുടെ പ്രധാന ലക്ഷണങ്ങൾ.






