വിനിപെഗ്: തെക്കൻ മാനിറ്റോബയിൽ അഞ്ചാംപനി (Measles) റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അഞ്ച് പുതിയ കേന്ദ്രങ്ങളിൽ കൂടി ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഒക്ടോബർ 24 മുതൽ നവംബർ 19 വരെ താഴെ പറയുന്ന സ്ഥലങ്ങൾ സന്ദർശിച്ചവർക്ക് അഞ്ചാംപനി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
വിങ്ക്ലർ (Winkler): 785 മെയിൻ സ്ട്രീറ്റിലെ ഡയറി ക്വീൻ (Dairy Queen)
സ്റ്റാൻലി (Stanley): ബൗണ്ടറി ട്രെയിൽസ് ഹെൽത്ത് സെന്റർ എമർജൻസി വിഭാഗം (Boundary Trails Health Centre Emergency)
ഹാനോവർ (Hanover): ഗ്രുന്തൽ ഔഷൻ സർവീസ് (Grundthal Auction Service – 28121 പ്രൊവിൻഷ്യൽ റോഡ് 205)
വിങ്ക്ലർ: 736 മെയിൻ സ്ട്രീറ്റിലെ ഗാർഡൻ വാലി കൊളീജിയറ്റ് (Garden Valley Collegiate)
വിങ്ക്ലർ: നോർത്ത്‌ലാൻഡ്‌സ് പാർക്ക്‌വേ കൊളീജിയറ്റ് (Northlands Parkway Collegiate – 139 നോർത്ത്‌ലാൻഡ്‌സ് പാർക്ക്‌വൈ ഇ)
അഞ്ചാംപനി ലക്ഷണങ്ങൾ:
രോഗിയുമായി സമ്പർക്കം കഴിഞ്ഞ് 7 മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. പനി, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവപ്പ് നിറം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. തുടർന്ന്, വായയുടെയോ തൊണ്ടയുടെയോ ഉള്ളിൽ ചെറിയ വെളുത്ത പാടുകൾ (Koplik’s spots) കണ്ടേക്കാം.പ്രാരംഭ ലക്ഷണങ്ങൾ കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കകം ആദ്യം മുഖത്തും പിന്നീട് ശരീരത്തിലുടനീളവും ചുവന്ന പാടുകൾ (Rash) പ്രത്യക്ഷപ്പെടും. ഒരാൾക്ക് അഞ്ചാംപനി ലക്ഷണങ്ങൾ സ്ഥിരീകരിച്ചാൽ, അവരുമായി സമ്പർക്കം പുലർത്തിയ വ്യക്തികളെ വീട്ടിൽ ഐസൊലേറ്റ് ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Manitoba measles cases rise






