കൊല്ലം ഇരവിപുരം സ്വദേശിയെ കാനഡയിലെ ടൊറന്റോയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകൾ അനീറ്റ ബെനാൻസ് (25) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണ് താമസ സ്ഥലത്തെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. തുടർന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു.
ഇന്നലെയാണ് നാട്ടിലെ ബന്ധുക്കൾ മരണവിവരം അറിയുന്നത്. മരണം സംഭവിക്കുന്ന ദിവസം അനീറ്റ വീട്ടിലേക്കു വിളിക്കുകയും പനിയുണ്ടെന്ന് അമ്മയോട് പറയുകയും ചെയ്തിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം പൂർത്തിയായെങ്കിലും, അന്വേഷണം അവസാനിച്ചതിന്ശേഷം മാത്രമേ മൃതദേഹം കുടുംബത്തിന് കൈമാറുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
Malayali woman found dead in Canada



