Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നമുക്ക് ഒപ്പം നിൽക്കാം.. വിടപറഞ്ഞ നമിതയുടെ കുടുംബത്തിന് കൈത്താങ്ങാകാം.. ഗോഫണ്ട് മീ കാമ്പയിൻ ആരംഭിച്ച് കാനഡയിലെ മലയാളി സമൂഹം

Canada Varthakal by Canada Varthakal
May 8, 2026
in Canada
Reading Time: 1 min read
Namita Sebastian

ബ്രിട്ടീഷ് കൊളംമ്പിയ; ടെറസിലുള്ള മലയാളി സുഹൃത്തുക്കൾക്കും നാട്ടിലുള്ളവർക്കും ഒരുപോലെ വിങ്ങലായി മാറുകയാണ് നമിത സെബാസ്റ്റ്യന്റെ വിയോഗം. കഴിഞ്ഞ ദിവസം നടന്ന ഒരു ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് മരണം നമിതയെ തട്ടിയെടുത്തത്. ഇന്നലെ വരെ നമുക്കിടയിൽ പുഞ്ചിരിയോടെ നിന്നിരുന്ന നമിത ഇന്ന് ഓർമ്മയായിരിക്കുന്നു.

തണൽ നഷ്ടമായ കുടുംബം

ADVERTISEMENT

തന്റെ 5 വയസ്സുകാരി മകൾ നതാനിയയുടെ ലോകമായിരുന്നു നമിത. മകൾക്ക് നല്ലൊരു ജീവിതം നൽകാൻ വേണ്ടി ഓരോ ദിവസവും അധ്വാനിച്ചിരുന്ന ആ അമ്മ മനസ്സ് പാതിവഴിയിൽ നിലച്ചുപോയി. പ്രിയതമയുടെ വേർപാടിൽ തളർന്നുപോയ ജിതിൻ ജേക്കബ് തോമസിനും, അമ്മയുടെ സ്നേഹം പൂർണ്ണമായും തിരിച്ചറിയും മുൻപേ ആ തണൽ നഷ്ടപ്പെട്ട കുഞ്ഞു നതാനിയയ്ക്കും ഈ വേദന താങ്ങാവുന്നതിലും അധികമാണ്.

നമുക്ക് ഒന്നിച്ചു നിൽക്കാം

പ്രിൻസ് ജോർജിൽ വെച്ചാണ് നമിത മരിച്ചത്. ഭൗതികദേഹം ടെറസിലെത്തിക്കാനും തുടർന്നുള്ള ചടങ്ങുകൾക്കുമായി വലിയൊരു തുക ഈ കുടുംബത്തിന് ആവശ്യമാണ്. കൂടാതെ, ഈ വലിയ സങ്കടക്കടലിൽ ഒറ്റപ്പെട്ടുപോയ ജിതിനും മകൾക്കും ആശ്വാസമാകാൻ നാട്ടിൽ നിന്നും ബന്ധുക്കളെ കാനഡയിൽ എത്തിക്കേണ്ടതുണ്ട്.

ആരും പ്രതീക്ഷിക്കാത്ത ഈ വലിയ ദുരന്തത്തിൽ പകച്ചുനിൽക്കുന്ന ജിതിനെയും കുഞ്ഞിനെയും നമുക്ക് ചേർത്തുപിടിക്കാം. നമിതയോടുള്ള നമ്മുടെ സ്നേഹം ഒരു ചെറിയ സഹായമായി ആ കുടുംബത്തിന് നൽകാം. ഇതിനായി തുടങ്ങിയിട്ടുള്ള GoFundMe ലിങ്ക് താഴെ നൽകുന്നു. നിങ്ങൾ നൽകുന്ന ചെറിയൊരു തുക പോലും ആ കുടുംബത്തിന് വലിയൊരു ആശ്വാസമാകും. ഈ സന്ദേശം മറ്റുള്ളവരിലേക്കും എത്തിക്കണം. ഈ വലിയ പ്രതിസന്ധിയിൽ തളർന്നുപോയ ആ കുടുംബത്തെ നമുക്ക് ചേർത്തുപിടിക്കാം. സുമനസ്സുകളുടെ കാരുണ്യവും പിന്തുണയും ജിതിനും മകൾക്കും വലിയൊരു ആശ്വാസമായിരിക്കും.

GoFundMe ലിങ്ക് https://www.gofundme.com/f/in-loving-memory-of-namitha-sebastian?attribution_id=sl:6e0210a5-36d6-4d71-9012-5e28d84cb9cb&lang=en_CA&ts=1778197401&utm_campaign=fp_sharesheet&utm_content=amp20_t1&utm_medium=customer&utm_source=whatsapp

Tags: go fundnamitha-sebastian
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

us- canada
Canada

കാനഡ-യുഎസ് വ്യാപാരബന്ധത്തില്‍ അനിശ്ചിതത്വം; പുതിയ കരാറുകള്‍ക്ക് പിന്നാലെ സമ്മര്‍ദം ശക്തം

by Canada Varthakal
September 23, 2026
Canada Mexico flag
Canada

മെക്സിക്കൻ പൗരന്മാർക്ക് വിസാ നിയന്ത്രണം: കാനഡയുടെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയെന്ന് മുന്നറിയിപ്പ്

by Canada Varthakal
September 23, 2026
Carney Government
Canada

വികസനം വേഗത്തിലാക്കാൻ കാർണി സർക്കാർ; ബിൽ C-39 പാർലമെന്റിൽ

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.