നോവ സ്കോഷ്യ: ഹാലിഫാക്സിലെ ഐഡബ്ല്യുകെ പെരിനാറ്റല്‍ ക്ലിനിക് റിച്ച്മണ്ട് യാര്ഡ്സ്ലെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റി. കൂടുതല്‍ സൗകര്യങ്ങളും പരിശോധനാ മുറികളുമുള്ള പുതിയ ക്ലിനിക് വെള്ളിയാഴ്ച പ്രവര്‍ത്തനം ആരംഭിച്ചു.

പ്രാഥമിക പ്രസവ പരിചരണത്തിനും ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്ഭാവസ്ഥകള്ക്കുമുള്ള ചികിത്സ ഇവിടെ ലഭിക്കും. പെരിനാറ്റല്‍ നഴ്സുമാര്‍, ഡോക്ടര്‍മാര്‍, പോഷകാഹാര വിദഗ്ധര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരടങ്ങുന്നതാണ് പരിചരണ സംഘം.
പ്രതിദിനം ഏകദേശം 100 രോഗികളാണ് പെരിനാറ്റല്‍ സെന്ററില്‍ എത്തുന്നത്. വര്‍ഷത്തില്‍ ഏകദേശം 25,000 സന്ദര്‍ശനങ്ങളും ഇവിടെ നടക്കുന്നു. നോവ സ്കോഷ്യയിലെ ഏകദേശം 50 ശതമാനം പ്രസവങ്ങളും ഐഡബ്ല്യുകയിലാണ് നടക്കുന്നതെന്ന് വിമന്‍സ് ആന്‍ഡ് ന്യൂബോണ്‍ ഹെല്‍ത്ത് ഡയറക്ടര്‍ ക്രിസ്റ്റീന്‍ പ്രിച്ചെറ്റ് പറഞ്ഞു.
ALSO READ: പ്രധാന വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുമോ? കാനഡക്കാർക്ക് ആശങ്കയെന്ന് Nanos സർവേ
ഐഡബ്ല്യുകെ ആശുപത്രിയിലെ സ്ഥലപരിമിതി, പാര്‍ക്കിങ് സൗകര്യങ്ങളുടെ കുറവ്, പരിശോധനാ മുറികളുടെ അപര്യാപ്തത എന്നിവ കണക്കിലെടുത്താണ് ക്ലിനിക് പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയത്. പുതിയ സ്ഥലത്ത് അഞ്ച് അധിക പരിശോധനാ മുറികളും ഒരു അധിക ഇന്‍ടേക്ക് മുറിയും ഗര്‍ഭകാല പരിചരണത്തിനും ഡയബറ്റിസ് സേവനങ്ങള്‍ക്കുമായി കൂടുതല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ആശുപത്രിയില്‍നിന്ന് ക്ലിനിക്കിനെ സമൂഹത്തിലേക്ക് മാറ്റുന്നത് രോഗികള്‍ക്ക് ചികിത്സ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും കൂടുതല്‍ ശാന്തമായ അന്തരീക്ഷം ഒരുക്കാനും ലക്ഷ്യമിട്ടാണെന്ന് ഐഡബ്ല്യുകെ അധികൃതര്‍ പറഞ്ഞു.
റഫറല്‍ മുഖേന മാത്രമാണ് ക്ലിനിക്കില്‍ ചികിത്സ ലഭിക്കുക. പ്രസവ, ഗൈനക്കോളജി വിഭാഗങ്ങളിലെ റഫര്‍ ചെയ്യപ്പെട്ട രോഗികള്‍ക്ക് സേവനം നല്കുന്ന അഡള്‍ട്ട് ഇന്‍ഫ്യൂഷന്‍ ക്ലിനിക്കും പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘IWK Perinatal Clinic Moves to New Centre’




