വാൻകൂവർ: 2026 ഫുട്ബോൾ ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ ഖത്തറിനെതിരായ നിർണായക പോരാട്ടത്തിനിടെ കാനഡയ്ക്ക് വലിയ തിരിച്ചടി. കളിക്കളത്തിൽ മികച്ച ഫോമിലായിരുന്ന കനേഡിയൻ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്. മത്സരത്തിനിടെ പരിക്കേറ്റ താരത്തിന്റെ ഇടതു കാലിന് ഒടിവ് സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.

മത്സരത്തിന്റെ 50-ാം മിനിറ്റിൽ ഖത്തർ താരം അസ്സിം മാഡിബോയുടെ ഗുരുതര ഫൗളിലാണ് കോനെയ്ക്ക് പരിക്കേറ്റത്.ഉടൻ തന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തി താരത്തെ പരിശോധിച്ചു. ഫൗളിന് അസ്സിം മാഡിബോയ്ക്ക് റെഡ് കാർഡ് ലഭിക്കുകയും ചെയ്തു. ഇതോടെ ഏറെ നേരം മത്സരം തടസപ്പെട്ടു.
മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ പരിക്കേറ്റ കോനെയെ ഉടൻ തന്നെ ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് മാറ്റുകയായിരുന്നു. താരത്തിന്റെ പരിക്ക് കാനഡയുടെ വരാനിരിക്കുന്ന മത്സരങ്ങളെയും ടീമിന്റെ ലോകകപ്പ് പ്രതീക്ഷകളെയും കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Ismael Kone suffered a serious leg injury during the Canada vs Qatar 2026
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





