ന്യൂയോർക്ക് ന്യൂയോർക്കിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിന് മുൻപായി സ്റ്റേഡിയം സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആവേശത്തിൽ മുങ്ങി. യുട്യൂബർ ഐ ഷോ സ്പീഡിന്റെ പ്രകടനത്തോടെയായിരുന്നു ഉദ്ഘാടന വിനോദ പരിപാടികൾക്ക് തുടക്കമായത്. വെള്ള നിറത്തിലുള്ള വസ്ത്രത്തിൽ വേദിയിലെത്തിയ സ്പീഡ്, ലോകകപ്പിന്റെ ഔദ്യോഗിക ഗാനങ്ങളിലൊന്ന് ആലപിച്ചപ്പോൾ നർത്തകരും അദ്ദേഹത്തോടൊപ്പം വേദി നിറഞ്ഞു.

അതിന് പിന്നാലെ അമേരിക്കൻ ഗായകൻ പോസ്റ്റ് മലോണും റാപ്പർ സ്വേ ലീയും ചേർന്ന് അവതരിപ്പിച്ച പ്രശസ്തമായ ‘സൺഫ്ലവർ’ ഗാനവും കാണികൾ ഏറ്റെടുത്തു. അർജന്റീന–സ്പെയിൻ കലാശപ്പോരിന് മുമ്പ് സ്റ്റേഡിയത്തിലെ ആവേശം ഇരട്ടിയാക്കുന്നതായിരുന്നു ഈ സംഗീതവിരുന്ന്.
അതേസമയം, ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഫൈനൽ മത്സരത്തിന്റെ ഹാഫ് ടൈമിൽ പ്രത്യേക സംഗീതപരിപാടി ഉൾപ്പെടുത്തുന്നത്. ജസ്റ്റിൻ ബീബർ, മഡോണ, ഷക്കീറ, ദക്ഷിണകൊറിയൻ ബാൻഡ് ബിടിഎസ് എന്നിവരാണ് ഹാഫ് ടൈം ഷോയിൽ പങ്കെടുക്കുന്നത്. സാധാരണ മത്സരങ്ങളിൽ ഹാഫ് ടൈമിന് 15 മിനിറ്റ് മാത്രമാണ് അനുവദിക്കാറുള്ളത്. എന്നാൽ ഫൈനൽ മത്സരത്തിൽ സംഗീതപരിപാടി കൂടി ഉൾപ്പെടുത്തിയതിനാൽ താരങ്ങൾക്ക് പതിവിലധികം വിശ്രമസമയം ലഭിക്കും.
'IShowSpeed' took the stage ahead of the World Cup final, followed by the 'Sunflower' frenzy.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





