ബസ്ര : ദക്ഷിണ ഇറാഖിലെ ബസ്ര പ്രവിശ്യയിലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള വളം നിർമ്മാണ പ്ലാന്റിലുണ്ടായ അമോണിയ വാതക ചോർച്ചയിൽ രണ്ട് പേർ മരിക്കുകയും അൻപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖോർ അൽസുബൈർ ജില്ലയിലെ ‘സ്റ്റേറ്റ് കമ്പനി ഓഫ് സതേൺ ഫെർട്ടിലൈസേഴ്‌സ്’ പ്ലാന്റിൽ ഞായറാഴ്ച വൈകുന്നേരമാണ് ഈ അപകടമുണ്ടായത്. വാതക ചോർച്ചയെ തുടർന്ന് ശ്വാസതടസ്സവും അസ്വസ്ഥതയും അനുഭവപ്പെട്ട അൻപതോളം പേരെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് പ്ലാന്റിനുള്ളിൽ കുടുങ്ങിയ 10 ജീവനക്കാരെ സിവിൽ ഡിഫൻസ് സേന രക്ഷപ്പെടുത്തി. സാങ്കേതിക തകരാറാണ് ദുരന്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനമെന്ന് അധികൃതർ വ്യക്തമാക്കി. വിദഗ്ദ്ധ സംഘം സ്ഥലത്തെത്തി ചോർച്ച പൂര്‍ണ്ണമായി നിയന്ത്രണ വിധേയമാക്കി. മുൻകരുതലിന്റെ ഭാഗമായി സമീപവാസികളെയും മറ്റ് ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








