Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഇറാൻ യുദ്ധം, കാനഡയിലും പ്രതിസന്ധി; വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നേക്കും, സർവീസുകൾ വെട്ടിച്ചുരുക്കാൻ കമ്പനികൾ

Canada Varthakal by Canada Varthakal
April 6, 2026
in Canada
Reading Time: 1 min read
ഇറാൻ യുദ്ധം, കാനഡയിലും പ്രതിസന്ധി; വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നേക്കും, സർവീസുകൾ വെട്ടിച്ചുരുക്കാൻ കമ്പനികൾ

ഒട്ടാവ: പശ്ചിമേഷ്യയിൽ ഇറാൻ കേന്ദ്രീകരിച്ച് നടക്കുന്ന യുദ്ധം കാനഡയിലെ വ്യോമയാന മേഖലയെയും സാരമായി ബാധിച്ചു തുടങ്ങിയതായി റിപ്പോർട്ട്. വരും ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകളിൽ വലിയ വർദ്ധനവുണ്ടാകാൻ ഇത് കാരണമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. ഓഫർ ടിക്കറ്റുകളെയും റിവാർഡ് പോയിന്റുകൾ ഉപയോഗിച്ചുള്ള ബുക്കിംഗുകളെയുമായിരിക്കും പ്രതിസന്ധി ആദ്യഘട്ടത്തിൽ ബാധിക്കുക. യുദ്ധ പശ്ചാത്തലത്തിൽ വിമാന ഇന്ധന വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് കമ്പനികളെ കടുത്ത തീരുമാനങ്ങളിലേക്ക് നയിക്കുന്നത്. കമ്പനികളുടെ ഇന്ധനച്ചെലവ് ക്രമാതീതമായി ഉയർന്നതോടെ ഇതിന്റെ ഭാരം യാത്രക്കാരുടെ ചുമലിലേക്ക് എത്തുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. പ്രമുഖ ട്രാവൽ മാനേജ്‌മെന്റ് കമ്പനിയായ ‘ദി ട്രാവൽ ഗ്രൂപ്പ്’ മാനേജിംഗ് പാർട്ണർ മക്കെൻസി മക്മില്ലൻ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് കനേഡിയൻ യാത്രാ മേഖല നേരിടാൻ പോകുന്ന ഈ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയത്.

WhatsApp Image 2026 04 03 at 2.05.58 PM 1 1

“സാധാരണ ടിക്കറ്റുകളിൽ നിലവിൽ തന്നെ ഇന്ധന സർചാർജ് ഉൾപ്പെട്ടിട്ടുള്ളതിനാൽ വലിയൊരു തുകയുടെ പെട്ടെന്നുള്ള വർദ്ധനവ് സാധാരണക്കാർക്ക് അനുഭവപ്പെടണമെന്നില്ല. എന്നാൽ വിവിധ ഓഫറുകൾ വഴിയും പോയിന്റുകൾ ഉപയോഗിച്ചും ടിക്കറ്റ് എടുക്കുന്നവരെ ഇത് നേരിട്ട് ബാധിക്കും. യുദ്ധം കൂടുതൽ വഷളായാൽ ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി വിമാന സർവീസുകൾ കമ്പനികൾ കൂട്ടത്തോടെ റദ്ദാക്കിയേക്കാം എന്നതാണ് നിലവിലെ ഏറ്റവും വലിയ ആശങ്ക,” മക്മില്ലൻ പറഞ്ഞു.

ADVERTISEMENT

തിരക്കേറിയ അവധിക്കാലങ്ങളിൽ സർവീസുകൾ റദ്ദാക്കപ്പെടുന്നത് യാത്രക്കാരെ കൂടുതൽ വലയ്ക്കും. മെക്സിക്കോയിൽ അടുത്തിടെ വിമാനങ്ങൾ റദ്ദാക്കിയപ്പോൾ മറ്റ് വിമാനങ്ങളിൽ സീറ്റുകൾ ലഭ്യമല്ലാത്തതിനാൽ ദിവസങ്ങളോളം യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ കുടുങ്ങേണ്ടി വന്ന സാഹചര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം അപ്രതീക്ഷിത പ്രതിസന്ധികളിൽ നിന്നും സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ യാത്രകൾ ബുക്ക് ചെയ്യുമ്പോൾ തന്നെ ട്രാവൽ ഇൻഷുറൻസ് എടുക്കാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ധനവില വർദ്ധനവിനെ തുടർന്ന് കാനഡയിലെ പ്രമുഖ വിമാന കമ്പനിയായ വെസ്റ്റ് ജെറ്റ് ഏപ്രിൽ 8 മുതൽ കമ്പാനിയൻ വൗച്ചറുകൾ വഴിയുള്ള ബുക്കിംഗുകൾക്ക് 60 ഡോളർ താൽക്കാലിക ഇന്ധന സർചാർജ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനുപുറമേ ഏപ്രിൽ, മെയ് മാസങ്ങളിലെ നിരവധി സർവീസുകൾ കമ്പനി വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു പ്രമുഖ കമ്പനിയായ എയർ കാനഡ തങ്ങളുടെ ടിക്കറ്റ് നിരക്കുകളിൽ ഇതിനകം തന്നെ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. എയർ ട്രാൻസാറ്റും യൂറോപ്പിലേക്കുള്ള സർവീസുകൾക്ക് പ്രത്യേക സർചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തിന്റെ വ്യാപ്തി അനുസരിച്ചായിരിക്കും വരും ദിവസങ്ങളിൽ വ്യോമയാന മേഖലയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാകുക.

Iran war, crisis in Canada too; Air ticket prices may rise

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tags: Iran war
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Harwinder Singh and Riya Riya arrested on 12th August
Canada

Brampton Honey Trap ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം, പ്രണയക്കെണിയിൽപ്പെടുത്തി തട്ടിപ്പ്; ബ്രാംപ്ടണിൽ രണ്ട് ഇന്ത്യാക്കാർ അറസ്റ്റിൽ

by Canada Varthakal
August 20, 2026
6-year-old sexually assaulted at Roundhouse Park
Canada

Toronto Sexual Assault: ടൊറന്റോയിൽ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ലൈംഗികാതിക്രമം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

by Canada Varthakal
August 20, 2026
Fake Marriage: കാനഡയിലേക്ക് കുടിയേറാൻ വ്യാജ വിവാഹങ്ങൾ? ഇന്ത്യൻ ‘അറേഞ്ച്ഡ് മാര്യേജ്’ വിസ തട്ടിപ്പോ? ചർച്ചയായി പുതിയ റിപ്പോർട്ട്
Canada

Fake Marriage: കാനഡയിലേക്ക് കുടിയേറാൻ വ്യാജ വിവാഹങ്ങൾ? ഇന്ത്യൻ ‘അറേഞ്ച്ഡ് മാര്യേജ്’ വിസ തട്ടിപ്പോ? ചർച്ചയായി പുതിയ റിപ്പോർട്ട്

by Canada Varthakal
August 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.