ടൊറന്റോ: കഴിഞ്ഞ വർഷം ഡിസംബറിൽ കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ടൊറന്റോ സ്വദേശിയായ അബ്ദുൾ ഗഫൂരി (32) ആണ് അറസ്റ്റിലായത്. ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ കാണാതായ 30-കാരി ഹിമാൻഷി ഖുറാനയുടെ മൃതദേഹം ക്വീൻ വെസ്റ്റ് ഏരിയയിലെ വീട്ടിൽ നിന്നാണ് പോലീസ് കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഹിമാൻഷിയും പ്രതിയും തമ്മിൽ വ്യക്തിപരമായ അടുപ്പത്തിലായിരുന്നുവെന്ന് ടൊറന്റോ പോലീസ് വ്യക്തമാക്കി.
കൊലപാതകത്തിന് ശേഷം രാജ്യം വിട്ട പ്രതിക്കായി പോലീസ് കാനഡയിലുടനീളം വാറന്റ് പുറപ്പെടുവിച്ചിരുന്നു. അന്താരാഷ്ട്ര അന്വേഷണ ഏജൻസികളുടെയും പോലീസിന്റെയും സഹകരണത്തോടെ രാജ്യത്തിന് പുറത്ത് നിന്ന് ഓഗസ്റ്റ് 7-നാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. തുടർന്ന് കാനഡയിലെത്തിച്ച ഇയാളെ ശനിയാഴ്ച ബെയിൽ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Toronto man wanted on Canada-wide warrant for first-degree murder in woman’s death arrested
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





