എഡ്മണ്ടൻ: ആൽബെർട്ടയിൽ സ്വന്തം സ്ഥാപനത്തിൽ നടന്ന മോഷണശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വ്യാപാരി കൊല്ലപ്പെട്ടു. ജലന്ധർ സ്വദേശിയായ സുഖ്‌ജിത് രൺധാവ (48) ആണ് മരിച്ചത്. ‘കണക്ട് ലിക്വർ’ എന്ന മദ്യശാലയുടെ ഉടമയാണ് കൊല്ലപ്പെട്ട സുഖ്‌ജിത്.
ബുധനാഴ്ച കടയിൽ കയറി മദ്യം മോഷ്ടിക്കാൻ ശ്രമിച്ചയാളെ തടയുന്നതിനായി സുഖ്‌ജിത് സ്ഥാപനത്തിന്റെ മുൻവാതിൽ പൂട്ടിയിരുന്നു. തുടർന്നുണ്ടായ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ 22 കാരനായ നിക്കോളാസ് ബട്‌ലർ-ചൊവാസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്.
ജലന്ധർ ഡി.എ.വി സ്‌കൂളിലും ആൽബെർട്ട യൂണിവേഴ്‌സിറ്റിയിലുമായി പഠനം പൂർത്തിയാക്കിയയാളാണ് സുഖ്‌ജിത്ത്. സംഭവത്തിൽ എഡ്മണ്ടൻ മേയർ ആൻഡ്രൂ നാക്ക് അനുശോചനവും രേഖപ്പെടുത്തി. ഈ സംഭവം പ്രദേശത്തെ ചെറുകിട വ്യാപാരികൾക്കിടയിൽ വലിയ സുരക്ഷാ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
Indian merchant killed in Alberta during attempted robbery
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





