വിന്നിപെഗ്: ബിഷ്ണോയ് ഗ്യാങ്ങുമായി തനിക്ക് ബന്ധമില്ലെന്നും മറ്റൊരു സംഘാംഗത്തിന്റെ ഭീഷണിയെ തുടർന്നാണ് പ്രവർത്തിച്ചതെന്നും അവകാശപ്പെട്ട് കവർച്ചാ കേസിലെ പ്രതി രംഗത്തെത്തി. വിന്നിപെഗ് സ്വദേശിയായ അർഷ്ദീപ് സിംഗ് ബ്രാർ ആണ് ഇക്കാര്യവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് തന്റെ ഭാര്യയുടെ പേരിലുള്ള ട്രക്ക് കണ്ടുകെട്ടാനുള്ള മാനിറ്റോബ സർക്കാരിന്റെ നീക്കത്തിനെതിരെയാണ് ഇയാൾ കോടതിയെ സമീപിച്ചത്. ഭാര്യയ്ക്ക് ഈ കാര്യങ്ങളിൽ യാതൊരു അറിവുമില്ലെന്നും അതിനാൽ വാഹനം കണ്ടുകെട്ടുന്നത് അനീതിയാണെന്നും ഇവർ സംയുക്തമായി ഫയൽ ചെയ്ത ഹർജിയിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു ദക്ഷിണേഷ്യൻ വംശജനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം ഡോളർ ആവശ്യപ്പെട്ടെന്നാണ് കേസ്. പൊലീസിൽ അറിയിച്ചാൽ ഇന്ത്യയിലുള്ള ബന്ധുക്കളെ ഉൾപ്പെടെ അപായപ്പെടുത്തുമെന്നും ഭീഷണിയുണ്ടായിരുന്നു. തുടർന്ന് പൊലീസിന്റെ നിർദേശപ്രകാരം തയ്യാറാക്കിയ പ്ലാനിൽ അർഷ്ദീപ് പിടിയിലാവുകയായിരുന്നു.
എന്നാൽ താൻ കത്തെഴുതുകയോ ഫോൺ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ബിഷ്ണോയ് ഗ്യാങ്ങിലെ അംഗത്തിന്റെ ഭീഷണി കാരണം മാത്രമാണ് അവിടെ പോയതെന്നുമാണ് അർഷ്ദീപിന്റെ വാദം. കേസിൽ ആരോപണങ്ങൾ ഇതുവരെ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല.
"Acted under threat, no links to Bishnoi gang": Indian man in court regarding robbery case.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





