Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ബ്രിട്ടീഷ് കൊളംബിയയുടെ കുടിയേറ്റ ക്വാട്ട വർധിപ്പിച്ച് IRCC

Canada Varthakal by Canada Varthakal
October 14, 2025
in Immigration
Reading Time: 1 min read
river

ബ്രിട്ടീഷ് കൊളംബിയയുടെ കുടിയേറ്റ ക്വാട്ട വർധിപ്പിച്ച് IRCC. ഫെഡറൽ സർക്കാരിൽ വിജയകരമായി സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്നാണ് തീരുമാനം. ഇതോടെ 2025-ലെ കുടിയേറ്റ നോമിനേഷൻ വിഹിതത്തിൽ അധികമായി 1,254 ഇടങ്ങൾ കൂടി നേടാൻ ബി.സി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് (MPNP) കഴിഞ്ഞു. ആരോഗ്യപ്രവർത്തകർ, സംരംഭകർ, ഉയർന്ന സാമ്പത്തിക സ്വാധീനമുള്ളവർ തുടങ്ങിയ BC PNP-യുടെ നിലവിലുള്ള മുൻഗണനാ വിഭാഗങ്ങൾക്ക് ഈ നോമിനേഷനുകൾ സഹായകമാകും. ഏറ്റവും പ്രധാനമായി, 2024-ൽ അപേക്ഷ നൽകിയ, കാത്തിരിക്കുന്ന 2,240 ഇന്റർനാഷണൽ പോസ്റ്റ്-ഗ്രാജ്വേറ്റ് (IPG) അപേക്ഷകരിൽ ഒരു വിഭാഗത്തെ പരിഗണിക്കാൻ ഈ അധിക നോമിനേഷനുകൾ BC PNP-യെ സഹായിക്കും. ഇതോടെ, വെയിറ്റിം​ഗ് ലിസ്റ്റിലുള്ള വിദ്യാർത്ഥികൾക്ക് ഇനി പ്രതീക്ഷയോടെ കാത്തിരിക്കാം.

BC യിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ സൗകര്യം മെച്ചപ്പെടുത്താൻ BC PNP പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഉപയോക്താക്കളുടെ അഭിപ്രായങ്ങൾ മാനിച്ചുകൊണ്ട് WelcomeBC.ca എന്ന വെബ്സൈറ്റ് കൂടുതൽ മനോഹരവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമാക്കി മാറ്റി. ഓരോ ഉപയോക്താവിൻ്റെയും ആവശ്യങ്ങൾക്കനുസരിച്ച് വിവരങ്ങൾ വേഗത്തിൽ കണ്ടെത്താൻ കഴിയുന്ന തരത്തിലാണ് ഈ വെബ്സൈറ്റ് പുതുക്കിയിരിക്കുന്നത്. ഇത് കൂടാതെ, പുതിയതായി എത്തുന്നവർക്ക് വഴികാട്ടിയായി ‘BC Newcomers’ Guide 2025′ പതിപ്പും പുറത്തിറക്കി. BC-യിൽ എത്തുന്നതിന് മുമ്പും ശേഷവും വേണ്ട വിവരങ്ങൾ, വെബ്സൈറ്റുകളിലേക്ക് വേഗത്തിൽ എത്താനുള്ള QR കോഡുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഈ ഗൈഡ് തയ്യാറാക്കിയിട്ടുള്ളത്. സൗജന്യമായി ലഭിക്കുന്ന ഈ ഗൈഡ് BC-യിലെ പുതിയ ജീവിതം ആത്മവിശ്വാസത്തോടെ തുടങ്ങാൻ തീർച്ചയായും ഉപകരിക്കും.

ADVERTISEMENT

യഥാർത്ഥത്തിൽ, 2025-ന്റെ തുടക്കത്തിൽ BC PNP ഒരു പ്രതിസന്ധി നേരിട്ടിരുന്നു. ഫെഡറൽ സർക്കാർ BC-ക്കുള്ള നോമിനേഷനുകളുടെ എണ്ണം 2024-നെ അപേക്ഷിച്ച് 50% കുറച്ച് 4,000 ആയി നിജപ്പെടുത്തിയിരുന്നു. ഈ കുറവ് കാരണം BC PNP-യുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കാത്തിരിപ്പ് സമയം വർദ്ധിക്കുമെന്നും പ്രവിശ്യ അറിയിച്ചിരുന്നു. എന്നാൽ, ആരോഗ്യം, സംരംഭകത്വം, ഉയർന്ന സാമ്പത്തിക സ്വാധീനം എന്നിവയ്ക്ക് പ്രാധാന്യം നൽകി BC PNP തങ്ങളുടെ മുൻഗണനകൾ പ്രഖ്യാപിക്കുകയും നിലവിൽ കൂടുതൽ നോമിനേഷനുകൾക്കായി ഫെഡറൽ സർക്കാരുമായി ചർച്ചകൾ തുടരുകയാണെന്നും അറിയിച്ചിരുന്നു. ഇപ്പോഴുള്ള 1,254 അധിക നോമിനേഷനുകൾ ഒരു ആശ്വാസമാണെങ്കിലും, കൂടുതൽ പേർക്ക് അവസരം ലഭിക്കാൻ BC ഇനിയും ശ്രമം തുടരുകയാണ്.

പുതിയ മാറ്റങ്ങൾ അറിയുന്നതിനായി ‘Skills Immigration Program Guide’ പതിവായി പരിശോധിക്കണമെന്ന് BC PNP നിർദ്ദേശിക്കുന്നു. കാനഡയുടെ അടുത്ത കുടിയേറ്റ നയരേഖയെക്കുറിച്ച് (Immigration Levels Plan) പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടുന്ന കൺസൾട്ടേഷനും ഇപ്പോൾ നടക്കുന്നുണ്ട്. കൂടാതെ, BC PNP തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാനും ആവശ്യപ്പെടുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

IRCC increases British Columbia's immigration quota
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

NB PNP ഡ്രോ: 2026 ജൂലൈ 16 മുതൽ ജൂലൈ 22 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ അറിയാം!
Immigration

NB PNP ഡ്രോ: 2026 ജൂലൈ 16 മുതൽ ജൂലൈ 22 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
July 24, 2026
നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ
Immigration

നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ

by Canada Varthakal
July 23, 2026
canada flag
Immigration

കാനഡയുടെ ചരിത്രത്തിൽ ആദ്യത്തെ മിലിട്ടറി റിക്രൂട്ട് ഡ്രോ; ജൂലൈ 23 നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.