Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Health

ഓൺലൈനിൽ വിൽക്കുന്ന അനധികൃത മരുന്നുകളിൽ ബാക്ടീരിയ സാന്നിധ്യം: മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

Canada Varthakal by Canada Varthakal
November 7, 2026
in Health
Reading Time: 1 min read
Illegal Peptide Drugs Canada

Image credits: screen grab

ഓട്ടവ: ഓൺലൈൻ വഴി വിൽക്കുന്ന അനധികൃത പെപ്റ്റൈഡ് മരുന്നുകളിൽ ഹാനികരമായ ബാക്ടീരിയകൾ കണ്ടെത്തിയതായി കനേഡിയൻ ആരോഗ്യ വകുപ്പായ ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി. ലബോറട്ടറി പരിശോധനകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സൂക്ഷ്മാണുക്കളെ കണ്ടെത്തിയതിനെത്തുടർന്നാണ് ഈ നടപടി. ഉപഭോക്താക്കൾ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

CT CLIENT WEB ADS eHouse 20 2

ഷാങ്ഹായ് ERP പെപ്റ്റൈഡ് ബയോടെക്നോളജി കമ്പനിയിൽ നിന്നും മറ്റ് ഓൺലൈൻ റീട്ടെയിലർമാരിൽ നിന്നും പതിനായിരത്തിലധികം മരുന്നു കുപ്പികളാണ് ആരോഗ്യ ഏജൻസി പിടിച്ചെടുത്തത്. ഭാരം കുറയ്ക്കാനും പേശികളുടെ വളർച്ചയ്ക്കും വാർദ്ധക്യം തടയാനുമുള്ള മരുന്നുകളെന്ന അവകാശവാദത്തോടെയാണ് ഈ ഉൽപ്പന്നങ്ങൾ വ്യാപകമായി വിൽക്കുന്നത്. എന്നാൽ ശാസ്ത്രീയ പരിശോധനകളിലൂടെ ഇവയുടെ സുരക്ഷയോ ഗുണനിലവാരമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

കുത്തിവയ്ക്കാവുന്ന പെപ്റ്റൈഡ് മരുന്നുകൾ സാധാരണയായി കർശനമായ നിയമ നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ലൈസൻസുള്ള ഡോക്ടർമാരുടെ കുറിപ്പടിയോടെയും നേരിട്ടുള്ള പരിചരണത്തോടെയും മാത്രമേ ഇത്തരം മരുന്നുകൾ ഉപയോഗിക്കാൻ പാടുള്ളൂ. എന്നാൽ വിപണിയിൽ എത്തുന്ന അനധികൃത ഉൽപ്പന്നങ്ങളിൽ പലപ്പോഴും അളവിൽ വ്യത്യാസമോ അപകടകരമായ മറ്റ് ഘടകങ്ങളോ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്.

ഈ ഉൽപ്പന്നങ്ങളുടെ ഉപയോഗം ശരീരത്തിൽ ഗുരുതരമായ സൈഡ് എഫക്ട്സ് ഉണ്ടാക്കുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഹോർമോൺ തകരാറുകൾ, കരളിനും വൃക്കകൾക്കുമുണ്ടാകുന്ന തകരാറുകൾ, രക്തം കട്ടപിടിക്കൽ എന്നിവയ്ക്ക് പുറമെ കാൻസർ മുഴകളുടെ വളർച്ചയ്ക്കും ഇത് കാരണമായേക്കാം. സോൾവെന്റ്സ്, മെറ്റൽസ് , പ്ലാസ്റ്റിക് കണികകൾ തുടങ്ങിയ മാരക വസ്തുക്കളും ഇവയിൽ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്.

നിയമവിരുദ്ധമായി ഇത്തരം ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് വിൽക്കുന്നത് തടയാനുള്ള നടപടികൾ ഹെൽത്ത് കാനഡ ഇതിനകം ഊർജിതമാക്കിയിട്ടുണ്ട്. കാനഡ ബോർഡർ സർവീസസ് ഏജൻസിയുമായി സഹകരിച്ച് ഇറക്കുമതി കർശനമായി നിരീക്ഷിച്ചു വരികയാണ്. കുറ്റക്കാരായ കമ്പനികൾക്കെതിരെയും ഓൺലൈൻ വിതരണക്കാർക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Also Read: ഫെഡറൽ ബജറ്റ്: കാനഡയിലെ ജനങ്ങളുടെ പ്രധാന സംശയങ്ങൾക്ക് ഉത്തരവുമായി സർക്കാർ

പെപ്റ്റൈഡ് ഉൽപ്പന്നങ്ങൾ ഇതിനകം ഉപയോഗിച്ചവർക്ക് പനി, കുത്തിവച്ച സ്ഥലത്ത് വേദനയോ വീക്കമോ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് നിർദ്ദേശമുണ്ട്. ഉപഭോക്താക്കൾ ഓൺലൈൻ വഴിയുള്ള ഇത്തരം വ്യാജ പരസ്യങ്ങളിൽ വീഴാതെ ജാഗ്രത പാലിക്കണം. ആരോഗ്യപരമായ സുരക്ഷ മുൻനിർത്തി അംഗീകൃത ഔഷധങ്ങൾ മാത്രം ഉപയോഗിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ഏജൻസി ഓർമ്മിപ്പിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

COVID-19 Vaccination
Canada

Canda New COVID Vaccine: ഒറ്റ ഇഞ്ചക്ഷനിൽ പനിയും കോവിഡും തടയാം; മോഡേണ കോംബോ വാക്സിന് കാനഡയിൽ അംഗീകാരം

by Canada Varthakal
November 6, 2026
Hepatitis B vaccine for newborns
Health

എല്ലാ നവജാത ശിശുക്കൾക്കും ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നൽകണം; പുതിയ ശുപാർശയുമായി നാഷണൽ അഡ്വൈസറി കമ്മിറ്റി

by Canada Varthakal
November 6, 2026
Toronto paramedic ambulances outside a medical facility.
Health

244 കോവിഡ് മരണങ്ങള്‍; ടൊറന്റോ ലോങ് ടേം കെയര്‍ സെന്ററിനെതിരെ ക്ലാസ് ആക്ഷൻ കേസ്

by Canada Varthakal
November 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.