കാനഡയിലുടനീളമുള്ള നിരവധി പ്രവിശ്യകളിൽ ഇപ്പോഴും കാട്ടുതീ പടരുകയാണ്. ബ്രിട്ടീഷ് കൊളംബിയയിൽ 70-ലധികം കാട്ടുതീകൾ ഇനിയും അണയ്ക്കാൻ സാധിച്ചിട്ടില്ല. ലിറ്റൺ കമ്മ്യൂണിറ്റിക്ക് സമീപം കാട്ടുതീ പടരുന്നതിനെ തുടർന്ന് പ്രാദേശിക അടിയന്തരാവസ്ഥയും നിരവധി ഒഴിപ്പിക്കൽ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
യുകോണിൽ, വൈറ്റ്‌ഹോഴ്‌സിനടുത്തുള്ള എത്തൽ തടാകത്തിന് ചുറ്റുമുള്ള പ്രദേശത്തേക്കുള്ള ഒഴിപ്പിക്കൽ മുന്നറിയിപ്പ് പ്രാദേശിക സർക്കാർ പിൻവലിച്ചു. ജൂൺ 24 നാണ് ഇവിടെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നത്. നിലവിൽ ഇവിടെ കാട്ടുതീ നിയന്ത്രണാതീതമായി തുടരുകയാണ്. ആൽബെർട്ടയിൽ, 67-ലധികം കാട്ടുതീകൾ അണയ്ക്കാനുള്ള ശ്രമ അഗ്നിശമന സേനാംഗങ്ങൾ തുടരുകയാണ്. അവയിൽ 18 എണ്ണം നിയന്ത്രണാതീതമായെന്നാണ് വിവരം. കനേഡിയൻ ഇന്ററാജൻസി ഫോറസ്റ്റ് ഫയർ സെന്ററിന്റെ കണക്കനുസരിച്ച്, രാജ്യത്തുടനീളം നിലവിൽ ഏകദേശം 465 കാട്ടുതീകൾ പടരുന്നുണ്ട്.



