പുതിയ ‘മെച്ചപ്പെടുത്തിയ ഓട്ടോഫിൽ’ ഫീച്ചർ എനേബിൾ ചെയ്യുന്ന ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്ക്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വാഹനത്തിന്റെ VIN, ലൈസൻസ് പ്ലേറ്റ് പോലുള്ള വിവരങ്ങൾ ആവശ്യപ്പെടുന്ന കോളങ്ങൾ ക്രോം വേഗത്തിൽ പൂരിപ്പിച്ചുനൽകും. വിവിധ വെബ്‌സൈറ്റുകളിലെ ഫോമുകളുടെ വ്യത്യസ്തമായ രൂപകൽപ്പനകളും ഫോർമാറ്റുകളും മികച്ച രീതിയിൽ തിരിച്ചറിഞ്ഞ് കൃത്യമായി വിവരങ്ങൾ പൂരിപ്പിക്കാൻ ക്രോമിന്റെ ഈ പുതിയ ശേഷി സഹായിക്കും.
ഇത്രയും പ്രധാനപ്പെട്ട വിവരങ്ങൾ ഓട്ടോഫിൽ ചെയ്യുമ്പോൾ സുരക്ഷ ഒരു വലിയ ചോദ്യചിഹ്നമാണ്. എന്നാൽ, ഗൂഗിൾ പറയുന്നത് ഉപയോക്താവിന്റെ വ്യക്തമായ അനുമതിയോടെ മാത്രമേ ക്രോം ഈ വിവരങ്ങൾ സേവ് ചെയ്യുകയുള്ളൂ എന്നാണ്. കൂടാതെ, സേവ് ചെയ്യുന്ന ഡാറ്റയെല്ലാം എൻക്രിപ്റ്റ് ചെയ്യുകയും ചെയ്യും. സേവ് ചെയ്ത വിവരങ്ങൾ ഏതെങ്കിലും ഫോമിൽ ഓട്ടോമാറ്റിക്കായി പൂരിപ്പിക്കുന്നതിന് മുൻപ് ഉപയോക്താവ് ഒരിക്കൽക്കൂടി കൺഫേം ചെയ്യണം എന്ന നിബന്ധനയുമുണ്ട്. ഇത് സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്താൻ വേണ്ടിയാണ്.
ഈ പുതിയ ഓട്ടോഫിൽ സൗകര്യങ്ങൾ ഇപ്പോൾ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി എല്ലാ ഭാഷകളിലും ലഭ്യമാക്കിത്തുടങ്ങി. അടുത്ത മാസങ്ങളിൽ കൂടുതൽ വിവരങ്ങളും (ഡാറ്റാ ടൈപ്പുകൾ) ക്രോം ഓട്ടോഫില്ലിൽ ഉൾപ്പെടുത്തുമെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ജെമിനി (Gemini) എ.ഐ. പോലുള്ള ഫീച്ചറുകൾ ക്രോമിൽ കൊണ്ടുവന്നതിൻ്റെ തുടർച്ചയായാണ് ഈ പുതിയ അപ്ഡേറ്റും എത്തുന്നത്.
how-will-chrome-autofill-become-smarter-to-fill-passport-and-license-details
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






