📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Health

പുതുവർഷത്തിൽ ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കാം: നിർദ്ദേശങ്ങളുമായി വിദഗ്ധർ

Canada Varthakal by Canada Varthakal
January 5, 2026
in Health
Reading Time: 1 min read
പുതുവർഷത്തിൽ ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കാം: നിർദ്ദേശങ്ങളുമായി വിദഗ്ധർ

image credits by ctv news

ഒട്ടാവ: പുതുവർഷത്തിൽ ആരംഭിക്കുന്ന വ്യായാമശീലങ്ങൾ പരാജയപ്പെടാതിരിക്കാൻ കൃത്യമായ പ്രചോദനവും പ്രായോഗികമായ ലക്ഷ്യങ്ങളും കണ്ടെത്തണമെന്ന് ഫിറ്റ്‌നസ് ട്രെയിനർ ഡസ്റ്റിൻ ബീച്ച് അറിയിച്ചു. പോസിറ്റീവ് മൂവ്‌മെന്റ് ഫിറ്റ്‌നസ് ഉടമയായ അദ്ദേഹം പ്രമുഖ മാധ്യമങ്ങളിലെ ഇന്റർവ്യൂവിൽ സംസാരിക്കവെയാണ് 2026-ലെ ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള മാർഗ്ഗങ്ങൾ വിശദീകരിച്ചത്. ഓരോരുത്തരും തങ്ങളുടെ താൽപ്പര്യങ്ങൾ തിരിച്ചറിഞ്ഞ് വ്യായാമം ആരംഭിക്കണമെന്നും യാത്രകൾക്കോ പടികൾ കയറുന്നതിനോ ഉള്ള ശാരീരികക്ഷമത പോലുള്ള വ്യക്തിഗത ലക്ഷ്യങ്ങൾ ഇതിനായി നിശ്ചയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

തുടക്കത്തിൽ തന്നെ കഠിനമായ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നത് പിന്നീട് വ്യായാമം മുടങ്ങാൻ കാരണമാകുമെന്ന് ഡസ്റ്റിൻ ബീച്ച് വ്യക്തമാക്കി. ജനുവരി ഒന്നിന് തന്നെ ഒരേസമയം ഭക്ഷണക്രമം മാറ്റുകയോ സപ്ലിമെന്റുകൾ ഉപയോഗിച്ചു തുടങ്ങുകയോ എല്ലാ ദിവസവും ജിമ്മിൽ പോകുകയോ ചെയ്യുന്നത് പ്രായോഗികമല്ല. അവധിക്കാലം, അസുഖങ്ങൾ, പാർട്ടികൾ എന്നിവ വ്യായാമ മുറകളെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. അതിനാൽ ആഴ്ചയിൽ കുറച്ചു ദിവസങ്ങൾ മാത്രം വ്യായാമത്തിനായി മാറ്റിവെച്ചുകൊണ്ട് ശീലങ്ങൾ ലളിതമായി ആരംഭിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ADVERTISEMENT

വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കാൻ കുറഞ്ഞത് ആറുമാസമെങ്കിലും തുടർച്ചയായി പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ ശരീരം തളരുന്നതും ക്ഷീണം അനുഭവപ്പെടുന്നതും സ്വാഭാവികമാണ്. എന്നാൽ ആറുമാസം പിന്നിടുമ്പോൾ ശരീരഭാരത്തിലും വിശപ്പിലും പോസിറ്റീവായ മാറ്റങ്ങൾ കണ്ടുതുടങ്ങും. ഇതോടെ വ്യായാമം ഊർജ്ജസ്വലതയ്ക്കും മാനസിക സന്തോഷത്തിനും കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥിരത നിലനിർത്താനായി സുഹൃത്തുക്കളോടൊപ്പം വ്യായാമം ചെയ്യാനോ പേഴ്‌സണൽ ട്രെയിനറെയോ ക്ലാസ്സുകളെയോ ആശ്രയിക്കാനോ സാധിക്കും. ജോലി കഴിഞ്ഞു മടങ്ങുന്ന വഴിയിൽ തന്നെയുള്ള ജിമ്മുകൾ തിരഞ്ഞെടുക്കുന്നത് വ്യായാമം ഒഴിവാക്കുന്ന സാഹചര്യം ഇല്ലാതാക്കും. മെയ് മാസത്തിൽ നടക്കാനിരിക്കുന്ന ഒട്ടാവ റേസ് വീക്കെൻഡ് പോലുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ ശ്രമിക്കുന്നത് ഓട്ടം ശീലമാക്കിയവർക്ക് മികച്ച പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറുമാസത്തെ സ്ഥിരമായ പരിശീലനത്തിലൂടെ ഫിറ്റ്‌നസ് എന്നത് ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറുമെന്ന് ഡസ്റ്റിൻ ബീച്ച് പറഞ്ഞു. ശീലങ്ങൾ പ്രയാസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും ഇടവേളകൾക്ക് ശേഷം വേഗത്തിൽ വ്യായാമത്തിലേക്ക് തിരിച്ചു വരാനും ഇത് സഹായിക്കും. കൃത്യമായ ആസൂത്രണത്തിലൂടെയും ചെറിയ ചുവടുവെപ്പുകളിലൂടെയും പുതുവർഷത്തിൽ മികച്ച ആരോഗ്യലക്ഷ്യങ്ങൾ നേടിയെടുക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

How to achieve fitness goals in the New Year: Experts with suggestions

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അമിതവണ്ണത്തിന് പൂട്ടിടാൻ ‘ട്രിപ്പിൾ ജി’; ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയുന്ന പുതിയ മരുന്ന്’
Health

അമിതവണ്ണത്തിന് പൂട്ടിടാൻ ‘ട്രിപ്പിൾ ജി’; ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയുന്ന പുതിയ മരുന്ന്’

by Canada Varthakal
May 21, 2026
‘എൻഡോമെട്രിയോസിസ്’ വെറുമൊരു രോഗമല്ല: ഗർഭസ്ഥ ശിശുക്കളിൽ ജനനവൈകല്യത്തിന് സാധ്യതയെന്ന് പഠനം; ആശങ്കയിൽ സ്ത്രീകൾ
Health

‘എൻഡോമെട്രിയോസിസ്’ വെറുമൊരു രോഗമല്ല: ഗർഭസ്ഥ ശിശുക്കളിൽ ജനനവൈകല്യത്തിന് സാധ്യതയെന്ന് പഠനം; ആശങ്കയിൽ സ്ത്രീകൾ

by Canada Varthakal
May 11, 2026
can
Health

കൗമാരക്കാരെ കെണിയിലാക്കി എനർജി ഡ്രിങ്കുകൾ; ഒരു കാനിൽ പോലും കഫെയ്ൻ അളവ് പരിധിക്ക് പുറത്ത്

by Canada Varthakal
May 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.