സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 43 കേന്ദ്രങ്ങളിലായി മെയ് 4-ന് രാവിലെ 8 മണിക്ക് കൃത്യമായി ആരംഭിക്കും. ഇതിനായി 15,465 ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്തുടനീളം വിന്യസിച്ചിരിക്കുന്നത്. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾ രാവിലെ 6 മണിക്ക് ഉദ്യോഗസ്ഥരെത്തി 7 മണിയോടെ സ്ഥാനാർത്ഥികളുടെയും നിരീക്ഷകരുടെയും സാന്നിധ്യത്തിൽ തുറക്കും. ഈ നടപടികൾ മുഴുവൻ വീഡിയോയിൽ റെക്കോർഡ് ചെയ്യും.
വോട്ടെണ്ണൽ ആരംഭിക്കുന്നത് തപാൽ വോട്ടുകൾ എണ്ണിക്കൊണ്ടാണ്. ഒരു ടേബിളിൽ പരമാവധി 500 പോസ്റ്റൽ ബാലറ്റുകൾ മാത്രമാണ് എണ്ണുക. പോസ്റ്റൽ വോട്ടുകൾ ഇല്ലാത്ത മണ്ഡലങ്ങളിൽ എട്ടുമണിക്ക് തന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) എണ്ണാൻ തുടങ്ങും. ഓരോ ഹാളിലും 14 ടേബിളുകൾ വീതം ഉണ്ടാകും. ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ വോട്ടുകൾ എണ്ണുകയും, ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും എൻകോർ (ENCORE) സോഫ്റ്റ്‌വെയർ വഴി ഫലം അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ക്യു.ആർ കോഡ് ഉള്ള ഐഡി കാർഡുള്ളവർക്ക് മാത്രമേ ഹാളിലേക്ക് പ്രവേശനമുള്ളൂ. കൂടാതെ മൊബൈൽ ഫോണുകൾക്ക് കർശന വിലക്കുമുണ്ട്. ഇവിഎം എണ്ണിയ ശേഷം 17-സി ഫോമിലെ കണക്കുകളുമായി ഒത്തുനോക്കും. സംശയമുള്ള സാഹചര്യങ്ങളിൽ വിവിപാറ്റ് (VVPAT) എണ്ണും. കൂടാതെ ഓരോ മണ്ഡലത്തിലും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ നിർബന്ധമായും പരിശോധിക്കും.
How is the counting of votes done at each center? What are the procedures? How are the results obtained? Do you know?
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



