തിരുനെൽവേലി: വിനായത ചതുർത്ഥിയോട് അനുബന്ധിച്ച്, തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ഗണപതിയുടെ ചിത്രവുമായി ബിരിയാണിക്കടയുടെ പരസ്യം പ്രദർപ്പിച്ച സംഭവത്തിൽ കടയുടമ അറസ്റ്റിൽ. കല്യാണം ബിരിയാണി കട ഉടമ എം.ജയന്ത് ആണ് അറസ്റ്റിൽ ആയത്. ഗണപതി ഭഗവാൻ ചിക്കൻ ബിരിയാണി കഴിക്കുന്ന ചിത്രം ഉൾപ്പെടുത്തി “വിനായക ചതുർഥി പ്രമാണിച്ച് അറബിക് സ്റ്റൈൽ 65 ബിരിയാണി 99 രൂപയ്ക്ക്” എന്നെഴുതിയ ബാനറാണ് വിവാദത്തിന് തിരികൊളുത്തിയത്.
ദൈവത്തെ അപമാനിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തെന്ന നാട്ടുകാരനായ ശെൽവരാജിന്റെ പരാതിയെത്തുടർന്നാണ് പോലീസിന്റെ അടിയന്തര നടപടി. ദൈവത്തെ മാംസാഹാരം പാചകം ചെയ്യുന്ന രീതിയിൽ ചിത്രീകരിച്ച് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ‘ഹിന്ദു മുന്നണി’ ഉൾപ്പെടെയുള്ള സംഘടനകൾ കടയ്ക്ക് മുന്നിൽ വലിയ പ്രതിഷേധവുമായി രംഗത്തെത്തി.
ALSO READ ; സോഷ്യൽ മീഡിയയിൽ ബോയ്കോട്ട് ട്രെൻഡ്; കാനഡ സെൻസസിൽ ചരിത്ര വിജയം!
ബാനറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ വിമർശനമാണ് ഉയർന്നത്. ഹൈന്ദവ ദൈവങ്ങളെയും ആചാരങ്ങളെയും ഇത്തരം പരസ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് നെറ്റിസൺസ് കുറിച്ചു
അതേസമയം, ഈ വിവാദങ്ങൾക്കിടയിലും കപാലീശ്വരർ, മീനാക്ഷി സുന്ദരേശ്വർ ക്ഷേത്രങ്ങളിലടക്കം തമിഴ്നാട്ടിലുടനീളം വിനായക ചതുർഥി ആഘോഷങ്ങൾ വിപുലമായ പൂജകളോടെയും ഭക്തിനിർഭരമായ ചടങ്ങുകളോടെയും നടന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









