📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

സർക്കാർ സഹായം ലഭിച്ചിട്ടും വാടക നൽകാനാവുന്നില്ല; നയാഗ്രയിൽ ഭവനരഹിതരുടെ എണ്ണത്തിൽ വൻ വർധന

Canada Varthakal by Canada Varthakal
February 1, 2026
in Niagara
Reading Time: 1 min read
സർക്കാർ സഹായം ലഭിച്ചിട്ടും വാടക നൽകാനാവുന്നില്ല; നയാഗ്രയിൽ ഭവനരഹിതരുടെ എണ്ണത്തിൽ വൻ വർധന

നയാഗ്ര: നയാഗ്ര മേഖലയിൽ ഭവനരഹിതരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവുണ്ടായാതായി മനുഷ്യാവകാശ സംഘടനയായ മേട്രീ (Maytree) പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു. നയാഗ്രയിൽ വീടില്ലാത്തവരിൽ 96.6 ശതമാനം പേരും ഒന്റാരിയോ സർക്കാരിന്റെ സാമ്പത്തിക സഹായ പദ്ധതികളായ ഒന്റാരിയോ വർക്ക്സ് (OW), ഒന്റാരിയോ ഡിസെബിലിറ്റി സപ്പോർട്ട് പ്രോഗ്രാം (ODSP) എന്നിവയെ ആശ്രയിക്കുന്നവരാണ്. എന്നാൽ, കുതിച്ചുയരുന്ന വാടകയും ജീവിതച്ചെലവും താങ്ങാൻ ഈ തുക പര്യാപ്തമല്ലെന്നതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നയാഗ്രയിൽ സർക്കാർ സഹായം ലഭിക്കുന്ന ഭവനരഹിതരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്. 2019 മുതൽ 2025 വരെയുള്ള കണക്കുകൾ പ്രകാരം, സഹായം ലഭിക്കുന്ന ഭവനരഹിതരുടെ എണ്ണം 600-ൽ നിന്ന് ആയിരത്തിലധികമായി ഉയർന്നു. വികലാംഗർക്കുള്ള പെൻഷൻ (ODSP) കൈപ്പറ്റുന്ന ഭവനരഹിതരുടെ എണ്ണത്തിൽ 55 ശതമാനവും, തൊഴിലില്ലായ്മ വേതനം (OW) ലഭിക്കുന്നവരുടെ എണ്ണത്തിൽ 75 ശതമാനത്തിലധികവും വർധന രേഖപ്പെടുത്തി. 2025 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം 1,123 പേരാണ് മേഖലയിൽ ഭവനരഹിതരായി കഴിയുന്നത്.

ADVERTISEMENT

വർധിച്ചുവരുന്ന വാടകയും വരുമാനവും തമ്മിലുള്ള അന്തരം നികത്താൻ കഴിയാത്തതാണ് പ്രശ്നത്തിന്റെ പ്രധാന കാരണമെന്ന് ബ്രോക്ക് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ജോവാൻ ഹെറിറ്റ്‌സ് ചൂണ്ടിക്കാട്ടി. നിലവിൽ സെന്റ് കാതറിൻസ് മേഖലയിൽ ഒരു വൺ ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് ശരാശരി 1,650 ഡോളറാണ് വാടക. എന്നാൽ, ഒന്റാരിയോ വർക്ക്സ് വഴി ലഭിക്കുന്നത് വെറും 733 ഡോളറും, ഡിസെബിലിറ്റി പെൻഷനായി ലഭിക്കുന്നത് 1,408 ഡോളറും മാത്രമാണ്. ഭവനവാടക നൽകാൻ പോലും ഈ തുക തികയില്ലെന്നിരിക്കെ, സാധാരണക്കാരന്റെ ജീവിതം വഴിമുട്ടുന്ന അവസ്ഥയാണുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ADVERTISEMENT

കോവിഡ് കാലഘട്ടത്തിൽ സർക്കാർ നടപ്പിലാക്കിയ പ്രത്യേക സാമ്പത്തിക സഹായങ്ങൾ (CERB) ഭവനരഹിതരുടെ എണ്ണം കുറയ്ക്കാൻ സഹായിച്ചിരുന്നെന്നും, ആനുകൂല്യങ്ങൾ പിൻവലിച്ചതോടെ സ്ഥിതി പഴയതിലും മോശമായെന്നും മേട്രീ പോളിസി ഡയറക്ടർ അലക്സി വൈറ്റ് നിരീക്ഷിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഒന്റാരിയോ വർക്ക്സ് നിരക്കുകളിൽ കാര്യമായ വർധന വരുത്തിയിട്ടില്ല. എന്നാൽ ഇക്കാലയളവിൽ വാടക നിരക്കുകൾ മൂന്നിരട്ടിയായാണ് വർധിച്ചത്. പണപ്പെരുപ്പത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും, അടിയന്തരമായി സഹായധനം വർധിപ്പിക്കുകയും കുറഞ്ഞ ചെലവിലുള്ള ഭവനപദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Homelessness surges in Niagara

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Spring of fun in Niagara: City gears up for Victoria Day long weekend celebrations
Niagara

നയാഗ്രയിൽ വിനോദങ്ങളുടെ വസന്തം: വിക്ടോറിയ ഡേ ലോങ് വീക്കൻഡ് ആഘോഷങ്ങൾക്കൊരുങ്ങി നഗരം

by Canada Varthakal
May 13, 2026
Fire Chief For a Day
Niagara

നയാഗ്ര ഫോൾസിൽ മുതിർന്ന പൗരന്മാർക്കായി ‘Fire Chief for a Day’ മത്സരം; അഗ്നിസുരക്ഷയിൽ പുത്തൻ ചുവടുവെപ്പ്

by Canada Varthakal
May 11, 2026
Niagara Parks Workers on Strike
Niagara

‘ശമ്പള വർധനവ് വേണം, ജീവിതച്ചെലവ് താങ്ങാനാവുന്നില്ല’; നയാഗ്ര പാർക്സ് ജീവനക്കാർ സമരത്തിലേക്ക്; ഫോർഡ് സർക്കാരിന് പുതിയ വെല്ലുവിളി

by Canada Varthakal
May 10, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.