Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Health

എച്ച്ഐവി വൈറസുകളെ പൂർണ്ണമായി തുരത്താം; നിർണ്ണായക കണ്ടെത്തലുമായി ഗവേഷകർ

Canada Varthakal by Canada Varthakal
October 27, 2026
in Health
Reading Time: 1 min read
HIV Cure Research

Image credits: screen grab

ശരീരത്തിൽ ഒളിച്ചിരിക്കുന്ന എച്ച്ഐവി വൈറസുകളെ പൂർണ്ണമായി പുറത്തെടുത്ത് നശിപ്പിക്കാൻ സഹായിക്കുന്ന നിർണ്ണായക കണ്ടെത്തലുമായി ഗവേഷകർ. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് നോർത്ത് കരോലിനയിലെ എച്ച്ഐവി ക്യൂർ സെന്ററിലെ ഗവേഷകനായ ഡോ. വഖാസ് അഹമ്മദും പ്രഫ. ഗുവോചുൻ ജിയാങും അടങ്ങുന്ന സംഘമാണ് എച്ച്ഐവി, കാൻസർ ചികിത്സാ രംഗത്ത് വലിയ പ്രതീക്ഷ നൽകുന്ന ഈ സുപ്രധാന പഠനത്തിന് പിന്നിൽ പ്രവർത്തിച്ചത്.

CT CLIENT WEB ADS Ajay 3

നിലവിലുള്ള ആന്റിറെട്രോവൈറൽ തെറാപ്പി പോലുള്ള മരുന്നുകൾ രക്തത്തിലെ വൈറസിന്റെ അളവ് നിയന്ത്രിച്ചു നിർത്തുന്നുണ്ടെങ്കിലും, മനുഷ്യന്റെ പ്രതിരോധ കോശങ്ങളിലും മസ്തിഷ്ക കോശങ്ങളിലും വൈറസ് ഒളിച്ചിരിക്കുന്നതാണ് രോഗം പൂർണ്ണമായി ഭേദമാക്കുന്നതിന് പ്രധാന തടസ്സമായി നിൽക്കുന്നത്. ഈ സാഹചര്യത്തിൽ, മനുഷ്യ ശരീരത്തിലെ ഇഎൻഎൽ, യുഎസ്‌പി7, ബിആർഡി4 എന്നീ മൂന്ന് പ്രോട്ടീനുകൾ ചേർന്നാണ് എച്ച്ഐവി വൈറസിന് കോശങ്ങൾക്കുള്ളിൽ നിശ്ശബ്ദമായി ഒളിച്ചിരിക്കാൻ അവസരമൊരുക്കുന്നത് എന്ന് ഗവേഷകർ കണ്ടെത്തി.

ADVERTISEMENT

എച്ച്ഐവി ബാധിതരിൽ നിന്നും ശേഖരിച്ച രക്തത്തിലെ പ്രതിരോധ കോശങ്ങളിലും മസ്തിഷ്ക കോശങ്ങളിലും ഗവേഷകർ ഇതിന്റെ ഭാഗമായി ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തി. ഇവയിൽ ഇഎൻഎൽ, യുഎസ്‌പി7 എന്നീ പ്രോട്ടീനുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയപ്പോൾ, കോശങ്ങളിൽ ഒളിച്ചിരുന്ന എച്ച്ഐവി വൈറസുകൾ പുറത്തുവരികയും വീണ്ടും സജീവമാവുകയും ചെയ്തു. ഒളിച്ചിരിക്കുന്ന വൈറസിനെ പുറത്തുകൊണ്ടുവന്ന്, പിന്നീട് മരുന്നുകളിലൂടെ അവയെ നശിപ്പിക്കുക എന്ന പുതിയ ചികിത്സാ രീതിക്കാണ് ഈ കണ്ടെത്തൽ വഴികാട്ടിയായിരിക്കുന്നത്.

ഈ പഠനത്തിന് വേറൊരു പ്രത്യേകത കൂടിയുണ്ട്. കാൻസർ വളരാൻ കാരണമാകുന്ന ‘BRD4’ എന്ന പ്രോട്ടീനെയും ഈ പഠനവുമായി ബന്ധിപ്പിക്കാം. അതുകൊണ്ട് ‘USP7’ പ്രോട്ടീനെ തകർക്കുന്നതിലൂടെ കാൻസറിന് കാരണമാകുന്ന ആ പ്രോട്ടീന്റെ പ്രവർത്തനവും തടയാൻ കഴിയും. അതായത്, ഒരേയൊരു ഗവേഷണത്തിലൂടെ എച്ച്ഐവിയെയും കാൻസറിനെയും ഒരുപോലെ പ്രതിരോധിക്കാൻ പറ്റുന്ന വലിയൊരു മാറ്റമാണ് ശാസ്ത്രലോകം ലക്ഷ്യവെക്കുന്നത്.

പ്രശസ്ത മാഗസിനായ ‘സെൽ റിപ്പോർട്ട്സി’ലാണ് ഈ പഠന റിപ്പോർട്ട് അടുത്തിടെ പ്രസിദ്ധീകരിച്ചത്. മനുഷ്യ ശരീരത്തിലെ ചില പ്രോട്ടീനുകൾ എങ്ങനെയാണ് എച്ച്ഐവി വൈറസിനെ ആരുമറിയാതെ ഒളിപ്പിച്ചു നിർത്തുന്നത് എന്നാണ് തങ്ങൾ കണ്ടെത്തിയതെന്ന് ഡോ. വഖാസ് അഹമ്മദ് പറയുന്നു. എച്ച്ഐവിക്ക് എതിരെ ഭാവിയിൽ പുതിയ മരുന്നുകൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന വലിയൊരു വഴി കൂടിയാണ് ഇതിലൂടെ തുറക്കപ്പെട്ടിരിക്കുന്നത്.

Also Read: വിദേശപഠനം സ്വപ്നമാണോ? യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങളിൽ പ്രവേശന നടപടികൾ ആരംഭിച്ചു

പഠനത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ, ഈ പ്രോട്ടീൻ എങ്ങനെയാണ് കൃത്യമായി പ്രവർത്തിക്കുന്നത് എന്ന് കൂടുതൽ വിശദമായി മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് ഗവേഷക സംഘം. ഇഎൻഎൽ അല്ലെങ്കിൽ യുഎസ്‌പി7 പ്രോട്ടീനുകളെ ലക്ഷ്യമിട്ടുള്ള ചികിത്സ എത്രത്തോളം സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഇവർ വിലയിരുത്തി വരുന്നു. എച്ച്ഐവിയെ ശരീരത്തിൽ നിന്ന് പൂർണ്ണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ദൂരത്തിൽ ഏറെ നിർണ്ണായകമായ ചുവടുവയ്പ്പാണ് ഈ പഠനം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Text Neck Syndrome
Health

മണിക്കൂറുകളോളം ഫോൺ ഉപയോഗിക്കുന്നവരാണോ? ടെക്സ്റ്റ് നെക്ക് സിൻഡ്രോമിനെ നിസാരമാക്കരുത്

by Canada Varthakal
November 3, 2026
Samantha Ruth Prabhu
Health

ഒൻപതാം മാസത്തിലും ജിമ്മിൽ സമാന്ത; ഗർഭകാലത്ത് വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ത്?

by Canada Varthakal
November 3, 2026
ultra-processed foods
Health

അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ നിങ്ങളെ നിശബ്ദമായി കൊല്ലുകയാണോ? ഈ ശീലങ്ങൾ ഉടൻ മാറ്റാം

by Canada Varthakal
November 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.