Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

ഫസ്റ്റ് നേഷൻസ് കുട്ടികളുടെ അവകാശലംഘനം: ഫെഡറൽ-മാനിറ്റോബ സർക്കാരുകൾക്ക് തിരിച്ചടിയായി ചരിത്രവിധി

Canada Varthakal by Canada Varthakal
May 13, 2026
in Manitoba
Reading Time: 1 min read
Federal, Manitoba governments breached First Nations' child welfare rights, judge says in 'historic' decision

മാനിറ്റോബ: ഫസ്റ്റ് നേഷൻസ് വിഭാഗത്തിലെ കുട്ടികളുടെ ക്ഷേമാവകാശങ്ങൾ ലംഘിച്ച ഫെഡറൽ-മാനിറ്റോബ സർക്കാരുകളുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കോടതി. 1992 മുതൽ ഫസ്റ്റ് നേഷൻസ് വിഭാഗത്തിലെ കുട്ടികളെ അവരുടെ കുടുംബങ്ങളിൽ നിന്ന് നിർബന്ധപൂർവ്വം മാറ്റിപ്പാർപ്പിച്ചത് വഴി, ആ സമൂഹത്തിന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാനിറ്റോബ കിംഗ്‌സ് ബെഞ്ച് കോടതി ചീഫ് ജസ്റ്റിസ് ഗ്ലെൻ ജോയൽ ചരിത്രവിധി പുറപ്പെടുവിച്ചത്. മൂന്ന് ഫസ്റ്റ് നേഷൻസ് നേതാക്കളും അസംബ്ലി ഓഫ് മാനിറ്റോബ ചീഫ്‌സും നൽകിയ ഹർജിയിലാണ് ഈ സുപ്രധാന തീരുമാനം.

06c89c9c 964d 46d5 b18b 82beef596e9f

ഫസ്റ്റ് നേഷൻസ് വിഭാഗങ്ങൾക്ക് അവരുടെ കുട്ടികളെ സ്വന്തം സംസ്കാരത്തിലും വിശ്വാസത്തിലും വളർത്താൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് 385 പേജുള്ള വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. സർക്കാർ നിയന്ത്രണത്തിലുള്ള ശിശുക്ഷേമ ഏജൻസികൾ കുട്ടികളെ മാതാപിതാക്കളിൽ നിന്ന് നിർബന്ധപൂർവ്വം മാറ്റിയത് ഈ അവകാശങ്ങളുടെ ലംഘനമാണ്. ഭരണഘടനയുടെ 35-ാം വകുപ്പ് പ്രകാരം ഉറപ്പുനൽകുന്ന ഫസ്റ്റ് നേഷൻസ് അവകാശങ്ങൾ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയ കോടതി, 2.1 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ക്ലാസ് ആക്ഷൻ കേസിന് അംഗീകാരം നൽകി. ഇതോടെ മാനിറ്റോബയിലെ സമാന സാഹചര്യ നേരിട്ട മറ്റ് ഫസ്റ്റ് നേഷൻസ് ഗോത്രവിഭാഗങ്ങൾക്കും നിയമപോരാട്ടത്തിൽ പങ്കുചേരാൻ വഴിതുറന്നു.

ADVERTISEMENT

കുട്ടികളെ കുടുംബങ്ങളിൽ നിന്ന് അകറ്റുന്ന നിലവിലെ ശിശുക്ഷേമ സംവിധാനത്തിൽ മാറ്റം വരുത്തണമെന്നും വിധിയിൽ സൂചിപ്പിക്കുന്നു. കാനഡയിൽ തന്നെ ഏറ്റവുമധികം കുട്ടികൾ കുടുംബത്തിന് പുറത്തുള്ള സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്നത് മാനിറ്റോബയിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ വിധിയെ കാനഡയിലെ ഫസ്റ്റ് നേഷൻസ് നേതാക്കൾ സ്വാഗതം ചെയ്തു. സർക്കാരുകൾക്ക് ഈ വിധിക്കെതിരെ അപ്പീൽ നൽകുകയോ അല്ലെങ്കിൽ ഫസ്റ്റ് നേഷൻസ് വിഭാഗങ്ങളുമായി ചർച്ച നടത്തി നഷ്ടപരിഹാരവും പുതിയ നിയമപരിഷ്കാരങ്ങളും നടപ്പിലാക്കുകയോ ചെയ്യാവുന്നതാണ്. കുടുംബങ്ങളെ തകർക്കുന്നതിന് പകരം അവരെ സംരക്ഷിക്കുന്ന രീതിയിലേക്ക് സംവിധാനങ്ങൾ മാറണമെന്ന് ഫസ്റ്റ് നേഷൻസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Violation of First Nations children's rights: Historic ruling hits back at federal and Manitoba governments
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Obby Khan
Manitoba

വിന്നിപെഗിലെ യു.എസ് കോൺസുലേറ്റ് പൂട്ടുന്നു; കിന്യൂ സർക്കാരിനെതിരെ പ്രതിപക്ഷം

by Canada Varthakal
August 4, 2026
motorcycle fatalities on the rise in Manitoba
Manitoba

തുടരുന്ന അപകടങ്ങൾ; മാനിറ്റോബയിൽ മോട്ടോർസൈക്കിൾ മരണങ്ങൾ വർധിക്കുന്നു; മുന്നറിയിപ്പുമായി വിദഗ്ധർ

by Canada Varthakal
August 3, 2026
Police shut down a drug
Manitoba

പോർട്ടേജ് അവന്യൂവിനെ ഭീതി പടർത്തിയ ലഹരി കേന്ദ്രം കെട്ടുകെട്ടിച്ച് പൊലീസ്; ആശ്വാസത്തിൽ പ്രദേശവാസികൾ

by Canada Varthakal
August 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.