Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

അതിവേഗ റെയിൽ പദ്ധതി ഉടനുണ്ടാകില്ല; പഠിച്ച ശേഷം മാത്രം നടപടിയെന്ന് മുഖ്യമന്ത്രി

Canada Varthakal by Canada Varthakal
July 16, 2026
in Kerala
Reading Time: 1 min read
അതിവേഗ റെയിൽ പദ്ധതി ഉടനുണ്ടാകില്ല; പഠിച്ച ശേഷം മാത്രം നടപടിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾ ഉടനുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം. ഡിഎംആർസിയുടെ റിപ്പോർട്ട് അപൂർണ്ണമാണെന്നും നിലവിലുള്ള രൂപത്തിൽ ഈ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നുമാണ് റിപ്പോർട്ട് വിശദമായി പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി നിർദ്ദേശിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.

മെട്രോമാൻ ഇ. ശ്രീധരന്റെ മാർഗ്ഗനിർദ്ദേശപ്രകാരമാണ് ഡിഎംആർസി ഈ റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. എന്നാൽ, പദ്ധതിയുടെ സാമൂഹിക-പരിസ്ഥിതി ആഘാത വിലയിരുത്തലുകൾ ഇതിലില്ലെന്നും കൃത്യമായ സാമ്പത്തിക മാതൃകയുടെ കുറവുണ്ടെന്നുമാണ് വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, റിപ്പോർട്ടിൽ ഭൂമിയുടെ ലഭ്യതയെ കുറിച്ചോ മെട്രോ, ഉൾനാടൻ ജലഗതാഗതം തുടങ്ങിയ മറ്റു ഗതാഗത മാർഗങ്ങളുമാ യുളള പരസ്പര ബന്ധത്തെ കുറിച്ചോ നിർദ്ദേശങ്ങളിൽ പറയുന്നില്ല. എത്ര യാത്രക്കാർ ഇതിൽ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കുന്ന പഠനങ്ങളും റിപ്പോർട്ടിലില്ലെന്ന് സമിതി ചൂണ്ടിക്കാണിക്കുന്നു.

ADVERTISEMENT

പദ്ധതി നിർദ്ദേശത്തിൽ യാത്രാ സൗകര്യത്തെ കുറിച്ച് മാത്രമാണ് പറയുന്നതെന്നും ചരക്കുനീക്കത്തെ (ഫ്രൈറ്റ് ആൻഡ് ലോജിസ്റ്റിക്സ്) കുറിച്ച് യാതൊരു പരാമർശവുമില്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ചരക്ക് നീക്കത്തിനുള്ള സൗകര്യം ഉൾപ്പെടുത്താതെ പദ്ധതിക്കായി വാങ്ങുന്ന വൻ തുകയുടെ കടം തിരിച്ചടയ്ക്കുന്നതിൽ പ്രതിസന്ധി നേരിടും. അതിനാൽ, ചരക്കുനീക്കത്തിന്റെ വശങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ കെ-റെയിൽ പദ്ധതിയിൽ പ്രധാന പഠനങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് ഭൂമി ഏറ്റെടുക്കാൻ നടപടികൾ തുടങ്ങിയത് പോലുള്ള തെറ്റുകൾ ആവർത്തിക്കരുതെന്ന് സമിതി സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ഘട്ടത്തിൽ ഭൂമി അതിർത്തി നിർണ്ണയിക്കുന്നതിനോ ഏറ്റെടുക്കുന്നതിനോ ഉള്ള യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ആവശ്യപ്പെടുന്നതിന് മുൻപ് പദ്ധതിയുടെ സാമൂഹിക-പരിസ്ഥിതി ആഘാതം, ചരക്കുനീക്കം തുടങ്ങിയ വിവിധ ഘടകങ്ങൾ സർക്കാർ വിശദമായി പരിശോധിക്കുമെന്നും വിദഗ്ധ സമിതിയുടെ എല്ലാ ശുപാർശകളും വിലയിരുത്തിയ ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

High-speed rail project will not happen soon; CM says action will be taken only after studying

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്
Kerala

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്

by Canada Varthakal
July 25, 2026
നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്
Kerala

നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്

by Canada Varthakal
July 24, 2026
അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!
Kerala

അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.