Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Election '26

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ്; കേരളത്തിൽ നിന്നുള്ള നേതാക്കളുമായി നിർണ്ണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ

Canada Varthakal by Canada Varthakal
May 9, 2026
in Election '26
Reading Time: 1 min read
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ്; കേരളത്തിൽ നിന്നുള്ള നേതാക്കളുമായി നിർണ്ണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ

തിരുവനന്തപുരം:  കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന് തീരുമാനിക്കാനുള്ള നിർണ്ണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ നടക്കും. കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ഹൈക്കമാൻഡ് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും. നേതാക്കൾ കഴിഞ്ഞ രാത്രി തന്നെ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ചർച്ചകൾക്ക് മുന്നോടിയായി വലിയ രാഷ്ട്രീയ നാടകങ്ങളാണ് ഡൽഹിയിൽ അരങ്ങേറുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ, ഹൈക്കമാൻഡിന്റെ തീരുമാനം ഇന്നറിയാമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ കേരളം.

വി.ഡി. സതീശന് കേരള ഹൗസിൽ ജെൻസി പ്രവർത്തകർ വൻ സ്വീകരണമാണ് നൽകിയത്. സതീശൻ അനുകൂലികളുടെ ആവേശം ഡൽഹിയിൽ പ്രകടമാകുമ്പോൾ, മറ്റൊരു പ്രധാന നേതാവായ രമേശ് ചെന്നിത്തല കേരള ഹൗസിൽ എത്താതെ താമസം മറ്റൊരിടത്തേക്ക് മാറ്റിയത് ശ്രദ്ധേയമായി. മുഖ്യമന്ത്രി സ്ഥാനത്തിനായി ഗ്രൂപ്പ് പോര് മുറുകുന്നു എന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. നേതാക്കൾക്കിടയിലെ ഭിന്നത ഹൈക്കമാൻഡിനെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയായി മാറിയിട്ടുണ്ട്.

ADVERTISEMENT

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് നേരെ വി.ഡി. സതീശനെ അനുകൂലിച്ച് എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് പാർട്ടിയിൽ വലിയ ചർച്ചയായി. സതീശൻ മുഖ്യമന്ത്രിയായില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. എന്നാൽ ഇത്തരം തെരുവ് പോരുകളിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പാർട്ടി നിർദ്ദേശം ലംഘിച്ച് പ്രതിഷേധം സംഘടിപ്പിക്കുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കേന്ദ്ര നേതൃത്വം മുന്നറിയിപ്പ് നൽകി.

സെക്രട്ടേറിയറ്റിന് മുന്നിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പോസ്റ്റർ യുദ്ധം രൂക്ഷമായി തുടരുകയാണ്. വി.ഡി. സതീശനെ അനുകൂലിച്ചുള്ള ഫ്ലക്സുകൾക്ക് മുകളിൽ പരിഹാസരൂപേണയുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കൂടാതെ, പാളയത്ത് സ്ഥാപിച്ചിരുന്ന കെ.സി. വേണുഗോപാലിന്റെ ഫ്ലക്സുകൾ വ്യാപകമായി കീറി നശിപ്പിക്കപ്പെട്ടു. അന്തരിച്ച നേതാവ് ഉമ്മൻ ചാണ്ടിക്കൊപ്പം കെ.സി. വേണുഗോപാലിന്റെ ചിത്രം ഉൾപ്പെട്ട ഫ്ലക്സുകളിൽ നിന്ന് വേണുഗോപാലിന്റെ ഭാഗം മാത്രം കീറിയത് വിഭാഗീയത എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നു.

High command to decide on CM; Critical discussions with leaders from Kerala in Delhi today

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വക്കീൽമാരും എൻജിനീയർമാരും നിറഞ്ഞ രാഷ്ട്രീയം; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് മന്ത്രിമാരുടെ ക്വാളിഫിക്കേഷൻ ലിസ്റ്റ്!
Election '26

വക്കീൽമാരും എൻജിനീയർമാരും നിറഞ്ഞ രാഷ്ട്രീയം; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് മന്ത്രിമാരുടെ ക്വാളിഫിക്കേഷൻ ലിസ്റ്റ്!

by Canada Varthakal
May 19, 2026
പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, വി.ഡി. സതീശൻ ഇനി കേരളത്തിന്റെ മുഖ്യമന്ത്രി!
Election '26

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, വി.ഡി. സതീശൻ ഇനി കേരളത്തിന്റെ മുഖ്യമന്ത്രി!

by Canada Varthakal
May 18, 2026
13ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് അധികാരമേൽക്കും; തലസ്ഥാനത്ത് കനത്ത സുരക്ഷ
Election '26

13ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് അധികാരമേൽക്കും; തലസ്ഥാനത്ത് കനത്ത സുരക്ഷ

by Canada Varthakal
May 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.