Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

എന്തൊരു ചൂട്! അമേരിക്കയിലും കാനഡയിലും ‘ഹീറ്റ് ഡോം’; ജാഗ്രതാ നിർദേശം

Canada Varthakal by Canada Varthakal
July 31, 2026
in Canada
Reading Time: 1 min read
WILD FIRE

CREDITS CTV NEWS

വാഷിംഗ്ടൺ/ഒട്ടാവ: അമേരിക്കയിൽ ചൂട് സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. അന്തരീക്ഷത്തിൽ ചൂടുവായുവിനെ തടഞ്ഞുനിർത്തുന്ന ‘ഹീറ്റ് ഡോം’ പ്രതിഭാസം രൂക്ഷമായതോടെ രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ വരും ദിവസങ്ങളിൽ താപനില കുതിച്ചുയരുമെന്നാണ് മുന്നറിയിപ്പ്. കാനഡ അതിർത്തിയോട് ചേർന്നുള്ള അമേരിക്കയുടെ പടിഞ്ഞാറൻ മേഖലകളിലും സമാനമായ സ്ഥിതിയാണ് നിലനിൽക്കുന്നത്. ദക്ഷിണ കാലിഫോർണിയ മുതൽ കാനഡ അതിർത്തി വരെയുള്ള ജനങ്ങളാണ് ഉഷ്ണതരംഗത്തിന്റെ നേരിട്ടുള്ള ഭീഷണിയിലുള്ളത്.

WhatsApp Image 2026 07 13 at 1.57.43 AM

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, മാനിറ്റോബ, സസ്‌കാച്ചെവൻ തുടങ്ങിയ മേഖലകളിൽ കടുത്ത ഉഷ്ണതരംഗ മുന്നറിയിപ്പാണ് പ്രവിശ്യാ ഭരണകൂടങ്ങളും എൻവയോൺമെന്റ് കാനഡയും പുറപ്പെടുവിച്ചിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയിലെ ലൈറ്റൺ ഉൾപ്പെടെയുള്ള നഗരങ്ങളിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു.

ADVERTISEMENT

പടിഞ്ഞാറൻ കാനഡയിൽ അനുഭവപ്പെടുന്ന കടുത്ത ചൂടും വരണ്ട കാലാവസ്ഥയും വനമേഖലകളിൽ അതിരൂക്ഷമായ കാട്ടുതീ പടരാൻ കാരണമായിട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയയിൽ മാത്രം നൂറിലധികം സ്ഥലങ്ങളിലാണ് നിലവിൽ കാട്ടുതീ പടർന്നുപിടിക്കുന്നത്. കാനഡയുടെ തെക്കൻ പ്രയരിസ് മേഖലകളിൽ ദിവസങ്ങളോളം താപനില 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു നിൽക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

കാനഡ അതിർത്തിയോട് ചേർന്നുള്ള അമേരിക്കൻ പടിഞ്ഞാറൻ മേഖലകളിലും സമാനമായ സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്. ദക്ഷിണ ഡെത്ത് വാലിയിൽ താപനില 52.2 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അന്തരീക്ഷത്തിൽ ചൂടുവായുവിനെ തടഞ്ഞുനിർത്തുന്ന ഹീറ്റ് ഡോം കൂടുതൽ ഉയരത്തിലേക്ക് വ്യാപിക്കുന്നതിനാൽ രാത്രികാലങ്ങളിൽ പോലും തണുപ്പ് ലഭിക്കാത്തത് മനുഷ്യശരീരത്തിന്റെ താപനില ക്രമീകരണത്തെ ബാധിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനവും പസഫിക് സമുദ്രത്തിലെ മാറ്റങ്ങളുമാണ് കാനഡയിലും അമേരിക്കയിലും തുടർച്ചയായി ഇത്തരം തീവ്ര ഉഷ്ണതരംഗങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തത്. ആഗസ്റ്റ് മാസം പകുതി വരെ ചൂട് തുടരാൻ സാധ്യതയുള്ളതിനാൽ പുറംജോലികളിൽ ഏർപ്പെടുന്നവരും മുതിർന്നവരും നിർജ്ജലീകരണം ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും കാനഡയിലെയും യു.എസിലെയും ആരോഗ്യ വകുപ്പുകൾ കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

What scorching heat! 'Heat dome' over the US and Canada; alert issued.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

us- canada
Canada

കാനഡ-യുഎസ് വ്യാപാരബന്ധത്തില്‍ അനിശ്ചിതത്വം; പുതിയ കരാറുകള്‍ക്ക് പിന്നാലെ സമ്മര്‍ദം ശക്തം

by Canada Varthakal
September 23, 2026
Canada Mexico flag
Canada

മെക്സിക്കൻ പൗരന്മാർക്ക് വിസാ നിയന്ത്രണം: കാനഡയുടെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയെന്ന് മുന്നറിയിപ്പ്

by Canada Varthakal
September 23, 2026
Carney Government
Canada

വികസനം വേഗത്തിലാക്കാൻ കാർണി സർക്കാർ; ബിൽ C-39 പാർലമെന്റിൽ

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.