Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

13 വർഷത്തെ കാത്തിരിപ്പിന് വിരാമം; GTA 6-ന് മെറ്റാക്രിട്ടിക്കിൽ 99 സ്കോർ!

Canada Varthakal by Canada Varthakal
November 19, 2026
in Entertainment
Reading Time: 1 min read
Grand Theft Auto VI promotional posters displayed on a city street.

GTA 6 has received widespread critical acclaim, scoring 99 on Metacritic and setting a new benchmark in gaming.

ന്യൂയോര്‍ക്ക്: 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ വീഡിയോ ഗെയിം ‘Grand Theft Auto VI’ (GTA 6)-ന് നിരൂപകരുടെ മികച്ച പ്രതികരണം. റോക്ക്സ്റ്റാര്‍ ഗെയിംസ് വികസിപ്പിച്ച പുതിയ പതിപ്പിന് മെറ്റാക്രിട്ടിക്കില്‍ 99 സ്‌കോര്‍ ലഭിച്ചു. ഇതോടെ എക്കാലത്തെയും മികച്ച റേറ്റിങ് നേടിയ ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതെത്തി. 1998-ല്‍ പുറത്തിറങ്ങിയ ‘The Legend of Zelda: Ocarina of Time’ മാത്രമാണ് ഇതിന് മുമ്പ് 99 സ്‌കോര്‍ നേടിയ മറ്റൊരു ഗെയിം.

1 1 1

വ്യാഴാഴ്ചത്തെ ഔദ്യോഗിക റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബുധനാഴ്ച രാവിലെയാണ് ഗെയിമിന്റെ റിവ്യൂകള്‍ പ്രസിദ്ധീകരിക്കാനുള്ള വിലക്ക് നീക്കിയത്. 150-ലധികം നിരൂപകര്‍ ഗെയിമിനെ വിലയിരുത്തി. പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ GTA 6-ന് കഴിഞ്ഞെന്നാണ് പൊതുവായ വിലയിരുത്തല്‍. 2008-ലെ ‘GTA IV’, 2013-ലെ ‘GTA V’ എന്നീ മുന്‍ പതിപ്പുകള്‍ക്കും നിരൂപകരില്‍നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

ADVERTISEMENT

ഗെയിമിലെ ജേസണ്‍, ലൂസിയ എന്നീ കഥാപാത്രങ്ങളുടെ പ്രണയബന്ധമാണ് നിരൂപകര്‍ പ്രത്യേകം എടുത്തുപറയുന്നത്. കുറ്റകൃത്യങ്ങളുടെ ലോകത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ബോണി ആന്‍ഡ് ക്ലൈഡ് മാതൃകയിലുള്ള ദമ്പതികളായാണ് ഇരുവരെയും അവതരിപ്പിക്കുന്നത്. കാറപകടങ്ങളും കവര്‍ച്ചകളും മാത്രമല്ല, പ്രണയം, ബന്ധങ്ങള്‍, പരസ്പര പിന്തുണ എന്നിവയ്ക്കും ഗെയിം പ്രാധാന്യം നല്‍കുന്നുവെന്ന് നിരൂപകര്‍ അഭിപ്രായപ്പെട്ടു.

ALSO READ: ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം: ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ

ഗെയിമിലെ വെര്‍ച്വല്‍ ലോകത്തിന്റെ വിശദാംശങ്ങളും യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന അവതരണവും വ്യാപകമായി പ്രശംസിക്കപ്പെട്ടു. കഥാപാത്രങ്ങളുടെ കണ്ണടയില്‍ പ്രതിഫലിക്കുന്ന ലാപ്‌ടോപ്പ് സ്‌ക്രീന്‍ മുതല്‍ മൊബൈല്‍ ഫോണിലെ വിരലടയാളങ്ങള്‍ വരെ സൂക്ഷ്മമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് നിരൂപകര്‍ ചൂണ്ടിക്കാട്ടി. ഗെയിമിലെ നഗരത്തിന്റെ യാഥാര്‍ത്ഥ്യബോധം കാരണം ട്രാഫിക് നിയമം ലംഘിക്കുമ്പോള്‍ പോലും കുറ്റബോധം തോന്നിയെന്ന് ഫോര്‍ബ്‌സ് നിരൂപകന്‍ പോള്‍ ടാസി കുറിച്ചു. ഗെയിമിങ് രംഗത്ത് പുതിയ നിലവാരം സൃഷ്ടിക്കുന്ന അനുഭവമാണിതെന്നും വിലയിരുത്തലുകളുണ്ട്.

ഗെയിമിനായി ദശലക്ഷക്കണക്കിന് ആളുകള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. റിലീസിനായി ജോലിയില്‍നിന്ന് അവധിയെടുക്കുന്നവരും വീട്ടുജോലികള്‍ മാറ്റിവെക്കുന്നവരുമുണ്ട്. ഒരാള്‍ രണ്ടാഴ്ചത്തെ അവധിയെടുത്തപ്പോള്‍ മറ്റൊരാള്‍ കളിക്കാനും ഉറങ്ങാനും ഭക്ഷണം കഴിക്കാനും കുളിക്കാനുമുള്ള സമയം വരെ മുന്‍കൂട്ടി ക്രമീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് റിലീസ് ദിനത്തില്‍ അവധി അനുവദിച്ച് ലോജിടെക്കും ഗെയിം ആരാധകര്‍ക്കൊപ്പം ചേര്‍ന്നു.

ന്യൂസിലന്‍ഡിലാണ് ഗെയിമിന്റെ റിലീസ് ആദ്യം ആരംഭിച്ചത്. തുടര്‍ന്ന് ഓസ്‌ട്രേലിയയിലും ലഭ്യമായി. പ്രാദേശിക സമയം വ്യാഴാഴ്ച അര്‍ധരാത്രി പിന്നിടുന്നതിനനുസരിച്ച് വിവിധ സമയമേഖലകളില്‍ ഗെയിമിലേക്കുള്ള പ്രവേശനം റോക്ക്സ്റ്റാര്‍ അനുവദിച്ചു. ഗെയിമിന്റെ കഥയും പ്രധാന സംഭവങ്ങളും മുന്‍കൂട്ടി പുറത്തറിയാതിരിക്കാന്‍ ചില ആരാധകര്‍ സ്‌പോയിലറുകള്‍ ഒഴിവാക്കാനും ശ്രമിക്കുന്നുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘GTA 6 Scores 99 on Metacritic, Wins Critics’ Praise’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Vijay, Rajinikanth and Stalin at Anirudh's Reception
Entertainment

വിജയ്ക്കൊപ്പം രജനികാന്തും സ്റ്റാലിനും; അനിരുദ്ധ്- കാവ്യ വിവാഹ റിസപ്ഷൻ ചിത്രങ്ങൾ വൈറൽ

by Canada Varthakal
November 23, 2026
Om movie
Entertainment

ക്ലാസും മാസും ഒത്തുചേരുന്ന ദൃശ്യവിരുന്ന്; മമ്മൂട്ടി – ധനുഷ് – സായ് പല്ലവി ചിത്രം ‘ഓം’ പ്രേക്ഷക പ്രശംസ നേടുന്നു

by Canada Varthakal
November 21, 2026
GTA VI promotional billboard in Times Square, New York.
Entertainment

റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 3.79 ബില്യണ്‍ ഡോളര്‍; GTA VI-യ്ക്ക് റെക്കോര്‍ഡ് നേട്ടം!

by Canada Varthakal
November 20, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.