📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

വാങ്കൂവറിൽ റിയൽ എസ്റ്റേറ്റ് വിപണി കൂപ്പുകുത്തുന്നു; വീട് വില്പനയിൽ ഈ നൂറ്റാണ്ടിലെ റെക്കോർഡ് ഇടിവ്; സ്വപ്ന ഭവനം ഇനി കൈപ്പിടിയിൽ

Canada Varthakal by Canada Varthakal
January 9, 2026
in Uncategorized
Reading Time: 1 min read
വാങ്കൂവറിൽ റിയൽ എസ്റ്റേറ്റ് വിപണി കൂപ്പുകുത്തുന്നു; വീട് വില്പനയിൽ ഈ നൂറ്റാണ്ടിലെ റെക്കോർഡ് ഇടിവ്; സ്വപ്ന ഭവനം ഇനി കൈപ്പിടിയിൽ

വാങ്കൂവർ: ഗ്രേറ്റർ വാങ്കൂവർ മേഖലയിൽ റിയൽ എസ്റ്റേറ്റ് വിപണിയിൽ കനത്ത ഇടിവ് രേഖപ്പെടുത്തി. 2025-ൽ രേഖപ്പെടുത്തിയ വീട് വില്പന ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് ഗ്രേറ്റർ വാങ്കൂവർ റിയൽറ്റേഴ്സ് (GVR) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സാമ്പത്തിക അനിശ്ചിതത്വവും യുഎസ് താരിഫ് ഭീഷണിയും വിപണിയെ പ്രതികൂലമായി ബാധിച്ചതായാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ആകെ 23,800 വീടുകളാണ് മേഖലയിൽ വിറ്റുപോയത്. ഇത് കഴിഞ്ഞ പത്തു വർഷത്തെ ശരാശരിയേക്കാൾ 25 ശതമാനം കുറവാണ്.

വിപണിയിൽ ലഭ്യമായ വീടുകളുടെ എണ്ണം (Inventory) റെക്കോർഡ് ഉയരത്തിൽ എത്തിയിട്ടും വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. 2025-ൽ ആകെ 65,000 വസ്തുവകകളാണ് വില്പനയ്ക്കായി ലിസ്റ്റ് ചെയ്തത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് എട്ടു ശതമാനത്തിലധികം കൂടുതലാണ്. വിപണിയിലെ ഈ മന്ദത പുതുതായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ അവസരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

മത്സരമില്ലാത്തതിനാൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് പക്വമായ തീരുമാനമെടുക്കാൻ ധാരാളം സമയമുണ്ടെന്ന് റോയൽ പസഫിക് റിയൽറ്റിയിലെ ഒലെഗ് ഗാല്യുക് പറഞ്ഞു. അതേസമയം, വീട് വിൽക്കാൻ ആഗ്രഹിക്കുന്നവർ വിപണിയിലെ യാഥാർത്ഥ്യം ഉൾക്കൊണ്ട് വില കുറയ്ക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഡിറ്റാച്ച്ഡ് വീടുകളുടെ ശരാശരി വില 1,879,800 ഡോളറാണ്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനത്തോളം കുറവാണ്.

ADVERTISEMENT

പലിശ നിരക്കുകൾ സ്ഥിരത കൈവരിച്ചിട്ടും വായപ്പയെടുത്ത് വീട് വാങ്ങാൻ ജനങ്ങൾ മടിക്കുന്നത് ആത്മവിശ്വാസമില്ലാത്തതിനാലാണെന്ന് ബിസി റിയൽ എസ്റ്റേറ്റ് അസോസിയേഷൻ ചീഫ് ഇക്കണോമിസ്റ്റ് ബ്രണ്ടൻ ഓഗ്മണ്ട്സൺ പറഞ്ഞു. യുഎസ് താരിഫ് വിഷയത്തിൽ വ്യക്തത വരുന്നതോടെ 2026-ൽ വിപണി സജീവമാകുമെന്നാണ് കണക്കുകൂട്ടൽ. പുതിയ സ്കൈട്രെയിൻ പാത വരുന്ന ലാംഗ്ലി, സറെ തുടങ്ങിയ മേഖലകളിൽ വരും വർഷങ്ങളിൽ വലിയ ഡിമാൻഡ് ഉണ്ടായേക്കും.

ബേൺബി, റിച്ച്മണ്ട്, നോർത്ത് വാങ്കൂവർ, വെസ്റ്റ് വാങ്കൂവർ തുടങ്ങി ഗ്രേറ്റർ വാങ്കൂവർ മേഖലയിലെ പ്രമുഖ നഗരങ്ങളിലെല്ലാം സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപകർ കുറയുന്നത് സാധാരണക്കാരായ വാങ്ങലുകാർക്ക് ഗുണകരമാകുമെന്നാണ് വിപണി നിരീക്ഷകരുടെ പക്ഷം.

greater-vancouver-home-buyer-seller-real-estate-advice

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മണ്ണടിഞ്ഞ ഓർമ്മകൾ തേടി: ഹാലിഫാക്സിലെ പഴയ സെമിത്തേരിയിൽ അത്യാധുനിക പര്യവേഷണം!
Uncategorized

മണ്ണടിഞ്ഞ ഓർമ്മകൾ തേടി: ഹാലിഫാക്സിലെ പഴയ സെമിത്തേരിയിൽ അത്യാധുനിക പര്യവേഷണം!

by Canada Varthakal
May 9, 2026
ഒരു സീറ്റ് പോലുമില്ല, പാലായിലും തോറ്റു; മത്സരിച്ച 12 ഇടങ്ങളിലും തോറ്റമ്പി മാണി കോൺഗ്രസ്
Uncategorized

ഒരു സീറ്റ് പോലുമില്ല, പാലായിലും തോറ്റു; മത്സരിച്ച 12 ഇടങ്ങളിലും തോറ്റമ്പി മാണി കോൺഗ്രസ്

by Canada Varthakal
May 4, 2026
കാണാതായിട്ട് ഒരു വർഷം: ലില്ലിയെയും ജാക്കിനെയും തേടി പോലീസ്; ഊഹാപോഹങ്ങൾ വേണ്ട, വസ്തുതകൾ നൽകണമെന്ന് RCMP
Uncategorized

കാണാതായിട്ട് ഒരു വർഷം: ലില്ലിയെയും ജാക്കിനെയും തേടി പോലീസ്; ഊഹാപോഹങ്ങൾ വേണ്ട, വസ്തുതകൾ നൽകണമെന്ന് RCMP

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.