കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. തരംഗം പ്രകടമായതോടെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. “വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ” എന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ‘പോ മോനെ വിജയാ’ എന്നല്ല, ‘ഇറങ്ങി പോ വിജയാ’ എന്നാണ് ജനങ്ങൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധർമ്മടം മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വോട്ടെണ്ണലിലെ അഞ്ചാം റൗണ്ടിലും പിന്നാക്കം നിൽക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം.
വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് യു.ഡി.എഫ്. തരംഗം വ്യക്തമാണ്. മുഖ്യമന്ത്രിക്ക് പുറമെ എൽ.ഡി.എഫ്. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ആർ. ബിന്ദു, കെ.ബി. ഗണേഷ് കുമാർ, പി. രാജീവ്, ഒ.ആർ. കേളു, വി. ശിവൻകുട്ടി, വീണ ജോർജ്, വി. അബ്ദുറഹിമാൻ, എം.ബി. രാജേഷ്, ജെ. ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, പി. പ്രസാദ് എന്നിവരടക്കമുള്ള പ്രമുഖർ പിന്നിലാണ്. അതേസമയം, പേരാവൂരിൽ കെ.കെ. ശൈലജയും ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസും ലീഡ് ചെയ്യുന്നുണ്ട്.
‘Go, son, Vijaya,’ not ‘Go, Vijaya’; Rahul mocks Pinarayi Vijayan in Mangkoota
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



