Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Prince Edward Island

പി.ഇ.ഐയിലെ ​ഗോസ്റ്റ് ഷിപ്പുകളും ശാപം കിട്ടിയ കളിപ്പാട്ടങ്ങളും; നൂറ്റാണ്ടുകൾ പഴക്കമുള്ള നാടോടിക്കഥകൾ വീണ്ടും ചർച്ചയാകുന്നു

Canada Varthakal by Canada Varthakal
October 31, 2026
in Prince Edward Island
Reading Time: 1 min read
Historic House in Charlottetown

Historic House in Charlottetown

പ്രിൻസ് എഡ്വേർഡ് ഐലൻഡ്; പ്രിൻസ് എഡ്വേർഡ് ഐലൻഡിന് (P.E.I.) നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രേതക്കഥകളുടെയും നിഗൂഢമായ നാടോടിക്കഥകളുടെയും വലിയൊരു പാരമ്പര്യമുണ്ട്. ഗോസ്റ്റ് ഷിപ്പുകൾ മുതൽ പ്രേതബാധയുള്ള കളിപ്പാട്ടങ്ങൾ വരെ നീളുന്ന ഇവിടുത്തെ ഐതിഹ്യങ്ങൾ ഇന്നും ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്നുണ്ട്. ഭൂതകാലത്തോടും ചരിത്രത്തോടും ഇവിടുത്തെ മനുഷ്യർ വെച്ചുപുലർത്തുന്ന ആഴമേറിയ ബന്ധമാണ് ഇത്തരം കഥകൾ തലമുറകളായി ഇത്രയധികം സജീവമായി നിലനിൽക്കാൻ കാരണമെന്ന് പി.ഇ.ഐ. മ്യൂസിയം ആൻഡ് ഹെറിറ്റേജ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മാത്യു മക്രെ വ്യക്തമാക്കുന്നു. ഈ പ്രേതക്കഥകൾ കേവലം ഹൊറർ സിനിമകളിലെ ഭയപ്പെടുത്തുന്ന വിനോദങ്ങൾ മാത്രമല്ലെന്നും, മറിച്ച് പ്രദേശവാസികളുടെ സംസ്കാരത്തെയും ചരിത്ര ബോധ്യങ്ങളെയും പ്രതിഫലിപ്പിക്കുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

IMG 20261031 130905 345

ചാർലറ്റ് ടൗണിലെ ചരിത്രപ്രസിദ്ധമായ ബീക്കൺസ്ഫീൽഡ് ഹിസ്റ്റോറിക് ഹൗസ് ഇതിനൊരു ഉദാഹരണമാണ്. താൻ നേരിട്ട് പാരാനോർമൽ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടില്ലെങ്കിലും, തങ്ങളെ ആരോ തുടർച്ചയായി നിരീക്ഷിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ടെന്ന് മാത്യു മക്രെ പറയുന്നു. ഇതേ അഭിപ്രായമാണ് ഈ കെട്ടിടത്തിലെ മറ്റ് ജീവനക്കാർക്കും പങ്കുവെക്കാനുള്ളത്. തങ്ങൾക്കൊപ്പം എവിടെയൊക്കെയോ ഒരു അജ്ഞാത സാന്നിധ്യമുള്ളതായി ജീവനക്കാർ പലതവണ അനുഭവിക്കുകയും അത് മക്രോയോട് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം പഴക്കമേറിയ കെട്ടിടങ്ങളും ചരിത്രശേഷിപ്പുകളും നിറഞ്ഞ പ്രദേശങ്ങളുമായുള്ള ജനങ്ങളുടെ ആത്മബന്ധമാണ് ഇത്തരം വിചിത്ര അനുഭവങ്ങൾക്ക് ആധാരമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ADVERTISEMENT

ഐലൻഡിലെ ഏറ്റവും പ്രശസ്തമായ നിഗൂഢ കഥകളിൽ ഒന്നാണ് നോർത്തംബർലാൻഡ് കടലിടുക്കിൽ കാണപ്പെടുന്ന എരിയുന്ന പ്രേതക്കപ്പലിന്റേതാണ്. 1786 മുതൽ ഈ മേഖലയിൽ കത്തിയെരിയുന്ന ഒരു കപ്പലിന്റെ സാന്നിധ്യം ആളുകൾ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ട്. കാലം എത്ര കഴിഞ്ഞാലും ഈ പ്രതിഭാസത്തിന് ഒരു മാറ്റവുമില്ല. 1950-കളിൽ ഒരു മത്സ്യത്തൊഴിലാളി ഈ എരിയുന്ന കപ്പൽ കണ്ടപ്പോൾ അതിന്റെ അടുത്തേക്ക് തന്റെ ബോട്ട് ഓടിച്ചുപോകാൻ ശ്രമിച്ചിരുന്നു. എന്നാൽ എത്ര ശ്രമിച്ചിട്ടും ആ കപ്പലിന്റെ അരികിലേക്ക് എത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കപ്പൽ എപ്പോഴും ദൂരെ മാത്രം കാണപ്പെടുകയും ഒരിക്കലും അടുത്തു കിട്ടാതിരിക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസമായി അത് ഇന്നും തുടരുന്നു.

മാത്യു മക്രെക്ക് വ്യക്തിപരമായി ഏറ്റവും താൽപ്പര്യമുള്ള മറ്റൊരു കഥ പോർട്ട് ഹില്ലിലെ യോ ഹൗസിന്റെ ചുമരുകൾക്കുള്ളിൽ നിന്ന് കണ്ടെത്തിയ ‘വീലി’ എന്ന നിഗൂഢ കളിപ്പാട്ടത്തെക്കുറിച്ചാണ്. വിരൂപമായ രൂപത്തിലുള്ള, ചക്രങ്ങളുള്ള ഒരു സ്റ്റഫ്ഡ് നായയുടെ രൂപത്തിലുള്ള ഈ കളിപ്പാട്ടത്തിന് 150-ലേറെ വർഷം പഴക്കമുണ്ട്. ഇതിന് തനിയെ ചലിക്കാനും സഞ്ചരിക്കാനുമുള്ള കഴിവുണ്ടെന്നാണ് ആളുകൾ വിശ്വസിക്കുന്നത്. രാത്രിയിൽ ജീവനക്കാർ മുറി പൂർണ്ണമായും പൂട്ടി സീൽ ചെയ്തു പോയതിനുശേഷവും, പിറ്റേദിവസം രാവിലെ വന്ന് നോക്കുമ്പോൾ വീലി മുറിയുടെ മറ്റൊരു ഭാഗത്തേക്ക് തനിയെ മാറി ഇരിക്കുന്നതായി പലതവണ കാണപ്പെട്ടിട്ടുണ്ട്. ഇത് വീലി തന്നെയാണോ അതോ അതിൽ കുടികൊള്ളുന്ന അദൃശ്യമായ ഏതെങ്കിലും സാന്നിധ്യമാണോ ഈ മാറ്റത്തിന് കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല.

ALSO READ: ചികിത്സയെ ബാധിക്കുമോ? പി.ഇ.ഐ മെഡിക്കൽ ഹോമിൽ ജീവനക്കാരുടെ കുറവ്

വെസ്റ്റ് പോയിന്റ് ലൈറ്റ്‌ഹൗസ്, ജോർജ്ജ് ടൗണിലെ കിംഗ്സ് പ്ലേഹൗസ്, യോ ഹൗസ്, നിഗൂഢമായ ട്രെയിൻ ട്രാക്കുകൾ തുടങ്ങി നിരവധി സ്ഥലങ്ങളെ കേന്ദ്രീകരിച്ച് പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഇത്തരം കഥകൾ തലമുറകളായി പ്രചരിക്കുന്നുണ്ട്. വിശ്വസിക്കുന്നവരും യാഥാർത്ഥ്യവാദികളായ യുക്തിവാദികളും ഒരുപോലെ കൗതുകത്തോടെ നോക്കിക്കാണുന്ന ഈ കഥകൾ ഐലൻഡിലെ ജനങ്ങളുടെ ജീവിതവുമായി ഇഴുകിചേർന്നുകഴിഞ്ഞു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

diesel
Prince Edward Island

ഡീസൽ വിലയിൽ ആശ്വാസം: പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ലിറ്ററിന് 8 സെന്റ് കുറഞ്ഞു

by Canada Varthakal
November 3, 2026
municipal elections
Prince Edward Island

പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഇന്ന് മുനിസിപ്പൽ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു

by Canada Varthakal
November 2, 2026
PEI Municipal Election
Prince Edward Island

പി.ഇ.ഐ മുനിസിപ്പൽ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ കുറവ് വോട്ടെടുപ്പിനെ ബാധിക്കുന്നു

by Canada Varthakal
November 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.