Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

കൈകോർത്ത് ജി. സുധാകരനും യുഡിഎഫും; അമ്പലപ്പുഴയിൽ ഇടതുകോട്ട തകർക്കാൻ കോൺഗ്രസ്

Canada Varthakal by Canada Varthakal
March 16, 2026
in Kerala
Reading Time: 1 min read
കൈകോർത്ത് ജി. സുധാകരനും യുഡിഎഫും; അമ്പലപ്പുഴയിൽ ഇടതുകോട്ട തകർക്കാൻ കോൺഗ്രസ്

ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ, അദ്ദേഹത്തിന് പിന്തുണ നൽകാൻ യുഡിഎഫ് ഔദ്യോഗികമായി ഒരുങ്ങുന്നു. സിപിഎം നേതൃത്വവുമായി പിണങ്ങി പാർട്ടി വിട്ട സുധാകരൻ കോൺഗ്രസ് നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും പിന്തുണ സംബന്ധിച്ച കാര്യത്തിൽ ഇത്രയും കാലം അനിശ്ചിതത്വം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഉന്നതതല യുഡിഎഫ് യോഗങ്ങളിലും സുധാകരനുമായി നടത്തിയ നേരിട്ടുള്ള ചർച്ചകളിലും അനുകൂലമായ തീരുമാനമുണ്ടായതോടെയാണ് അമ്പലപ്പുഴയിലെ രാഷ്ട്രീയ ചിത്രം മാറിയത്. സുധാകരൻ പിന്തുണ സ്വീകരിക്കാൻ തയ്യാറായതോടെ മണ്ഡലത്തിൽ ശക്തമായ മത്സരത്തിനാണ് വഴിയൊരുങ്ങുന്നത്.

സ്വതന്ത്രനായി മത്സരരംഗത്തിറങ്ങുന്ന സുധാകരനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് സിപിഎം ഉയർത്തുന്നത്. ഇതിന്റെ ഭാഗമായി പറവൂരിൽ സിപിഎം കഴിഞ്ഞ ദിവസം ബഹുജന റാലി സംഘടിപ്പിച്ചിരുന്നു. എന്നാൽ പാർട്ടിയുടെ ഈ നീക്കത്തെ പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് സുധാകരൻ സ്വീകരിച്ചത്. തനിക്കെതിരെ സംഘടിപ്പിച്ച പരിപാടിയിൽ സ്വന്തം മെമ്പർമാരെ പോലും പൂർണ്ണമായി പങ്കെടുപ്പിക്കാൻ സിപിഎമ്മിന് സാധിച്ചില്ലെന്നും, റാലിയിൽ ആളെ കൂട്ടുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതുയോഗത്തിൽ നേതാക്കൾ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് നടത്തിയതെന്നും സുധാകരൻ പ്രതികരിച്ചു.

ADVERTISEMENT

സോഷ്യൽ മീഡിയ വഴിയും സിപിഎമ്മിന്റെ പ്രതിഷേധ പരിപാടികളെ സുധാകരൻ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ മണ്ഡലത്തിലെ പൊതുപരിപാടികളിൽ അദ്ദേഹം സജീവമാവുകയാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങിലും എംഎസ്എഫ് വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലും അദ്ദേഹം പങ്കെടുത്തു. രാഷ്ട്രീയ പാർട്ടികളുടെ വേർതിരിവില്ലാതെ വിവിധ മത-സാമൂഹിക ചടങ്ങുകളിൽ പങ്കെടുക്കുന്നത് വരും ദിവസങ്ങളിലും തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം. സിപിഎം നേതാക്കളുടെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകുമ്പോഴും അനാവശ്യമായ തർക്കങ്ങളിലേക്ക് പോകാൻ സുധാകരൻ താല്പര്യപ്പെടുന്നില്ല.

അമ്പലപ്പുഴ മണ്ഡലത്തിലെ വോട്ടർമാർക്കിടയിലുള്ള സുധാകരന്റെ സ്വാധീനം വോട്ടായി മാറുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മണ്ഡലത്തിൽ സിപിഎമ്മിന്റെ കരുത്തായിരുന്ന സുധാകരൻ ഇപ്പോൾ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി എത്തുന്നത് ഇടതുമുന്നണിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ യുഡിഎഫ് നേതാക്കൾ സുധാകരന്റെ പ്രചാരണ വേദികളിൽ എത്തുമെന്നും സൂചനയുണ്ട്. ഇതോടെ കേരളം ഉറ്റുനോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നായി അമ്പലപ്പുഴ മാറിക്കഴിഞ്ഞു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

G. Sudhakaran and UDF join hands; Congress to destroy the Left stronghold in Ambalapuzha

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്
Kerala

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്

by Canada Varthakal
July 25, 2026
നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്
Kerala

നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്

by Canada Varthakal
July 24, 2026
അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!
Kerala

അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.