പി.ഇ.ഐ: പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഐലൻഡ് റെഗുലേറ്ററി ആൻഡ് അപ്പീൽ കമ്മീഷന്റെ ഏറ്റവും പുതിയ വിലയിരുത്തലിലാണ് ഇന്ധനവിലയിൽ വ്യത്യാസമില്ലെന്ന് വ്യക്തമാക്കിയത്.

ഇന്ന് മുതൽ റെഗുലർ സെൽഫ് സർവ് ഗ്യാസ് ലിറ്ററിന് 196.5 മുതൽ 197.7 സെന്റ് വരെയും, പ്രീമിയം ഗ്യാസ് ലിറ്ററിന് 206.3 മുതൽ 207.5 സെന്റ് വരെയുമാണ് വില. ഡീസൽ വില ലിറ്ററിന് 239.7 മുതൽ 240.8 സെന്റ് വരെയും ഫർണസ് ഓയിലിന്റെ പരമാവധി വില ലിറ്ററിന് 164.1 സെന്റുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ക്രൂഡ് ഓയിൽ വിലയിലും ഗ്യാസ് വിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈ 18-ന് ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 69.55 ഡോളർ ആയിരുന്നെങ്കിൽ, ഈ വർഷം ജൂലൈ 20 ആയപ്പോൾ അത് 89.30 ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റെഗുലർ ഗ്യാസ് വില ലിറ്ററിന് 149.6 സെന്റ് ആയിരുന്നു. ഐ.ആർ.എൽ.സിയുടെ അടുത്ത വിലയിരുത്തൽ ജൂലൈ 24-ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു.
Fuel prices remain unchanged; here are the rates at PEI.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





