Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

വിന്നിപെഗിൽ ദത്തെടുത്ത കുട്ടിയെ ക്രൂരമായി മർദ്ദിച്ചു; ഫോസ്റ്റർ മാതാപിതാക്കൾ അറസ്റ്റിൽ

Canada Varthakal by Canada Varthakal
September 23, 2025
in Manitoba
Reading Time: 1 min read
വിന്നിപെഗിൽ ദത്തെടുത്ത കുട്ടിയെ ക്രൂരമായി മർദ്ദിച്ചു; ഫോസ്റ്റർ മാതാപിതാക്കൾ അറസ്റ്റിൽ

വിന്നിപെഗ്: വിന്നിപെഗിൽ ദത്തെടുത്ത് വളർത്തുന്ന രണ്ട് കുട്ടികളെ ആക്രമിച്ച സംഭവത്തിൽ ഫോസ്റ്റർ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതര പരിക്കുകളോടെ ഒരു കുട്ടി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വടക്കൻ വിന്നിപെഗിലെ ഒരു വീട്ടിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോലീസിന്റെ റിപ്പോർട്ട് അനുസരിച്ച് കുട്ടിക്ക് “ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന” തരത്തിലുള്ള പരിക്കുകളാണ് സംഭവിച്ചിരിക്കുന്നത്.

ADVERTISEMENT

ഇതേ വീട്ടിൽ നിന്ന് മറ്റ് മൂന്ന് കുട്ടികളെയും വൈദ്യപരിശോധനക്കായി ആശുപത്രിയിലെത്തിച്ചു. ഇവരിൽ ഒരാൾക്ക് മർദ്ദനമേറ്റതിന്റെ ലക്ഷണങ്ങളുണ്ടെന്നും, നിലവിൽ സുരക്ഷിതമായ അവസ്ഥയിലാണെന്നും പോലീസ് അറിയിച്ചു.

ചൈൽഡ് അബ്യൂസ് യൂണിറ്റ് (Child Abuse Unit) കേസിന്റെ അന്വേഷണം ഏറ്റെടുക്കുകയും, ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് മർദ്ദനമേറ്റ ഉടൻ തന്നെ വൈദ്യസഹായം ലഭിച്ചില്ലെന്ന് കണ്ടെത്തുകയും ചെയ്തു.

സംഭവത്തിൽ 25-കാരിയായ സ്ത്രീക്കെതിരെ അഗ്രവേറ്റഡ് അസ്സോൾട്ട്, അസ്സോൾട്ട്, നെസസ്സറീസ് ഓഫ് ലൈഫ് നൽകാതിരിക്കുക (aggravated assault, assault and failure to provide the necessaries of life) എന്നീ കുറ്റങ്ങൾ ചുമത്തി. 26-കാരനായ പുരുഷനെതിരെ നെസസ്സറീസ് ഓഫ് ലൈഫ് നൽകാതിരിക്കുക എന്ന കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാൾക്ക് ജാമ്യം ലഭിച്ചു. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് വേണ്ടി പ്രതികളുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഈ ആരോപണങ്ങളൊന്നും കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. വിന്നിപെഗ് പോലീസ് സർവീസ് ഇത്തരം സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനായി ചില സേവനങ്ങളെക്കുറിച്ച് അറിയിച്ചു. വിക്ടിം സർവീസുമായി 204-986-6350 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അടിയന്തിര സഹായം ആവശ്യമുള്ളവർക്ക് 911-ൽ വിളിക്കാം. അന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് 204-986-3296 എന്ന നമ്പറിൽ ചൈൽഡ് അബ്യൂസ് യൂണിറ്റുമായി ബന്ധപ്പെടാവുന്നതാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Four teenagers are dead following a crash on Sunday near Winnipeg Beach.
Manitoba

വിന്നിപെഗ് ബീച്ചിന് സമീപം വാഹനാപകടം: നാല് യുവാക്കൾക്ക് ദാരുണാന്ത്യം

by Canada Varthakal
September 8, 2026
A damaged utility pole and damaged trees
Manitoba

വിന്നിപെഗിൽ കാറ്റും മഴയും; മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി വീണു, ജനങ്ങൾ ഇരുട്ടിൽ

by Canada Varthakal
September 7, 2026
The tornado alert
Manitoba

250 കിലോമീറ്റർ അകലെ ചുഴലിക്കാറ്റ്, അലർട്ട് എത്തിയത് മാനിറ്റോബയിൽ; അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിൽ വീഴ്ച

by Canada Varthakal
September 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.