വൈദ്യുതി കയറ്റുമതിക്ക് 25% സർചാർജ് പ്രഖ്യാപനം
ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ശക്തമായി രംഗത്തെത്തി! അമേരിക്കയുടെ പുതിയ താരിഫുകൾ “കോലാഹലം സൃഷ്ടിക്കുന്നു” എന്ന് ആരോപിച്ച ഫോർഡ്.
ട്രംപിന്റെ കൊമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലട്നിക് പ്രീമിയറോട് വിമർശനങ്ങൾ കുറയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ഫോർഡ് അത് നിരസിച്ചു. മറുപടിയായി, ഒന്റാറിയോ പ്രീമിയർ യു.എസിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് 25% സർചാർജ് പ്രഖ്യാപിച്ചു. ഇത് മൂന്ന് സംസ്ഥാനങ്ങളിലായി 1.5 മില്യൻ അമേരിക്കൻ ഉപഭോക്താക്കളെ ബാധിക്കും!
ഫോർഡിന്റെ തന്ത്രം യു.എസ് കൺസർവേറ്റീവുകൾക്കിടയിൽ ചലനമുണ്ടാക്കുന്നുണ്ട്. അമേരിക്കൻ കൺസർവേറ്റീവ് ചാനലുകളിൽ സജീവ സാന്നിധ്യമായ ഫോർഡ്, ട്രംപിന്റെ താരിഫ് നയത്തെ ചോദ്യം ചെയ്യാൻ റിപ്പബ്ലിക്കൻ ആരാധകരെ പ്രേരിപ്പിക്കുന്നുണ്ട്.






