കോമൺവെൽത്ത് ഗെയിംസ് വേദിയായ സ്കോട്‌ലൻഡിലെ ഗ്ലാസ്ഗോയിൽ ഇപ്പോൾ കായികമത്സരങ്ങളെക്കാൾ വലിയ ചർച്ച താരങ്ങളുടെ തിരോധാനമാണ്. നാല് ഉഗാണ്ടൻ ബോക്സർമാരെയും ഒരു പാകിസ്ഥാൻ ബോക്സറെയുമാണ് കാണാതായതായി റിപ്പോർട്ടുകൾ. സംഭവത്തിൽ സ്കോട്‌ലൻഡ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരോധാനവുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. അഞ്ച് താരങ്ങളെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. താരങ്ങൾ എവിടേക്കാണ് പോയതെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല. കാണാതായവരിൽ പാകിസ്ഥാൻ ബോക്സർ ഖുദ്റത്തുള്ളയും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ കാണാതായതായി റിപ്പോർട്ട് ചെയ്തത്. യു.കെയിൽ തുടരുക എന്ന ലക്ഷ്യത്തോടെയാണ് താരം സംഘത്തിൽ നിന്ന് മുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.
കോമൺവെൽത്ത് ഗെയിംസ് പൂർത്തിയാക്കി പാകിസ്ഥാൻ ടീം നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെയാണ് ഖുദ്റത്തുള്ളയെ കാണാതായത്. താരത്തിന്റെ പാസ്‌പോർട്ട് ടീം മാനേജറുടെ കൈവശമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് സ്കോട്‌ലൻഡ് പൊലീസ് അറിയിച്ചു.
Disappearance of five athletes shocks Commonwealth Games; police launch investigation.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





