ബോസ്റ്റൺ : 2026 ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്‌ക്കെതിരെ ഫ്രാൻസിന് തകർപ്പൻ ജയം. ആദ്യ പകുതിയിൽ പെനൽറ്റി പാഴാക്കിയതിന്റെ ക്ഷീണം തീർത്ത് രണ്ടാം പകുതിയിൽ ഗോളും അസിസ്റ്റുമായി കിലിയൻ എംബപെ കളം നിറഞ്ഞപ്പോൾ ഫ്രാൻസ് വിജയമുറപ്പിച്ചു.

മത്സരത്തിന്റെ 60-ാം മിനിറ്റിൽ എംബപെയും 66-ാം മിനിറ്റിൽ ഉസ്മാൻ ഡെംബലെയുമാണ് ഫ്രാൻസിനായി സ്കോർ ചെയ്തത്. കേവലം ആറു മിനിറ്റിനുള്ളിൽ പിറന്ന ഈ രണ്ടു ഗോളുകൾ മത്സരത്തിന്റെ ഗതി തന്നെ മാറ്റിയെഴുതി. ഡിസൈർ ഡൂയെയുടെ പക്കൽനിന്ന് അസിസ്റ്റ് സ്വീകരിച്ചാണ് എംബപെ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. പെനൽറ്റി ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് പ്രതിരോധ നിരക്കാരെ വെട്ടിച്ച് എംബപെ തൊടുത്ത മനോഹരമായ ഒരു റൈറ്റ്-ഫൂട്ടഡ് കേളിങ് ഷോട്ട് മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോണോയെ കാഴ്ചക്കാരനാക്കി വലയുടെ വലത് മൂലയിലേക്ക് കയറുകയായിരുന്നു. ടൂർണമെന്റിൽ എംബപെയുടെ എട്ടാമത്തെ ഗോളായിരുന്നു ഇത്. ലോകകപ്പിലാകെ ഗോളെണ്ണം 20 ആയി. ലയണൽ മെസ്സിക്കു ശേഷം ലോകകപ്പിൽ 20 ഗോൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് എംബപെ. 21 ഗോളുകളാണ് മെസ്സിക്കുള്ളത്.
ആദ്യ പകുതിയിൽ മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോണോയുടെ മിന്നുന്ന സേവുകൾ ഫ്രാൻസിനെ പലതവണ തടഞ്ഞിരുന്നു. 25-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി എംബപെ പാഴാക്കിയതും ഫ്രാൻസിന് തിരിച്ചടിയായി. എന്നാൽ രണ്ടാം പകുതിയിൽ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് എംബപെ ഒരുക്കിയ അവസരങ്ങൾ ഫ്രാൻസിന് ജയം സമ്മാനിച്ചു. ആദ്യ പകുതിയിൽ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും പായിക്കാൻ മൊറോക്കോയ്ക്ക് സാധിച്ചിരുന്നില്ല.
FIFA World Cup Football 2026 France vs Morocco match live updates
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





