ടൊറന്റോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ കാനഡ, ബോസ്നിയയെ നേരിടുന്നു. സ്വന്തം കാണികൾക്ക് മുന്നിൽ ചരിത്രവിജയം തേടിയാണ് കാനഡ ഇറങ്ങുന്നതെങ്കിൽ, കരുത്തരായ ഇറ്റലിയെ പ്ലേ ഓഫിൽ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ബോസ്നിയയുടെ വരവ്.
1986-ലും 2022-ലും ലോകകപ്പിന് യോഗ്യത നേടിയെങ്കിലും ഇതുവരെ ഒരു മത്സരത്തിൽ പോലും വിജയിക്കാൻ കാനഡയ്ക്ക് സാധിച്ചിട്ടില്ല. ഇത്തവണ നോക്കൗട്ട് റൗണ്ട് ലക്ഷ്യമിടുന്ന ടീമിന് കനത്ത തിരിച്ചടിയായിരിക്കുന്നത് പ്രധാന താരങ്ങളുടെ പരിക്കാണ്. ക്യാപ്റ്റൻ അൽഫോൻസോ ഡേവിസും ഡിഫൻഡർ മോയ്സ് ബോംബിറ്റോയും ഇല്ലാത്തത് ടീമിന് വലിയൊരു കുറവാണ്.
2014-ന് ശേഷം ആദ്യമായാണ് ബോസ്നിയ ലോകകപ്പ് വേദികളിൽ എത്തുന്നത്. പരിചയസമ്പന്നനായ ക്യാപ്റ്റൻ എഡിൻ സെക്കോയും ഡിഫൻഡർ സീഡ് കൊളാസിനാകും ടീമിന്റെ പ്രധാന കരുത്ത്. 4-4-2 എന്ന ഫോർമേഷനിലാണ് ഇരു ടീമുകളും ആദ്യ മത്സരത്തിന് കളത്തിലിറങ്ങുന്നത്.
ടീമുകൾ
കാനഡ: മാക്സിം ക്രെപ്പേ, അലിസ്റ്റർ ജോൺസ്റ്റൺ, ലൂക്ക് ഡി ഫൗഗറോൾസ്, ഡെറിക് കോർണേലിയസ്, റിച്ചി ലാര്യ, സ്റ്റീഫൻ യുസ്റ്റാക്വിയോ, ഇസ്മായിൽ കോണെ, ലിയാം മില്ലർ, ജോനാഥൻ ഡേവിഡ്, താനി ഒലുവസേയി, ടാജോൺ ബുക്കാനൻ.
ബോസ്നിയ: നികോള വാസിൽ, താരിക് മുഹറേമോവിച്, സീഡ് കൊളാസിനാക്, അമർ ഡെഡിക്, നികോള കാറ്റിക്, ബെഞ്ചമിൻ താഹിറോവിച്, ഇവാൻ ബാസിക്, അമർ മെമിക്, എർമെഡിൻ ഡെമിറോവിച്, എസ്മിർ ബൈറാക്തരേവിച്, ജോവോ ലുകിക്.
FIFA World Cup Football 2026 Group B Canada vs Bosnia and Herzegovina live updates
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










