Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home FIFA'26

ടൊറന്റോ തെരുവുകളിൽ ആരാധക പ്രളയം; ലോകകപ്പ് ആവേശത്തിൽ രാജ്യം, ബോസ്നിയയെ നേരിടാൻ ടീം കാനഡ

Canada Varthakal by Canada Varthakal
June 12, 2026
in FIFA'26
Reading Time: 1 min read
ടൊറന്റോ തെരുവുകളിൽ ആരാധക പ്രളയം; ലോകകപ്പ് ആവേശത്തിൽ രാജ്യം, ബോസ്നിയയെ നേരിടാൻ ടീം കാനഡ

ടൊറന്റോ: ആഗോള കായിക മാമാങ്കത്തിന് കാനഡയുടെ മണ്ണിൽ ചരിത്രപരമായ തുടക്കം. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി കാനഡ ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങൾക്ക് ഇന്ന് ടൊറന്റോ സ്റ്റേഡിയത്തിൽ പന്തുരുളും. കനേഡിയൻ സമയം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നടക്കുന്ന ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ആതിഥേയരായ കാനഡ, ബോസ്നിയ ആൻഡ് ഹെർസഗോവിനയെ നേരിടും. ടൂർണമെന്റിലുടനീളം നവീകരിച്ച, 43,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ടൊറന്റോ സ്റ്റേഡിയം നാല് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കും അടുത്ത മാസം നടക്കുന്ന ഒരു നോക്കൗട്ട് മത്സരത്തിനും കൂടി വേദിയാകും. മത്സരം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സ്റ്റേഡിയം പരിസരത്തെയും നഗരത്തിലെയും തത്സമയ വിവരങ്ങൾ താഴെ കാണാം.

439556ad e31c 4efa 96c9 dd5b336775d8 2

നീലയും മഞ്ഞയും അണിഞ്ഞ് ബോസ്നിയൻ ആരാധകർ; ഗതാഗത നിയന്ത്രണം

ADVERTISEMENT

മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ടൊറന്റോ നഗരം ആരാധകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നീലയും മഞ്ഞയും ജേഴ്സി അണിഞ്ഞ നൂറുകണക്കിന് ബോസ്നിയൻ ആരാധകർ കിംഗ് സ്ട്രീറ്റിലൂടെ സ്റ്റേഡിയത്തിലേക്ക് പ്രകടനമായി നീങ്ങുകയാണ്. ആരാധകരുടെ വലിയ തിരക്ക് പ്രമാണിച്ചു നഗരത്തിൽ പലയിടത്തും പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കനേഡിയൻ ആരാധകരുടെ റാലിയെത്തുടർന്ന് തടസ്സപ്പെട്ടിരുന്ന ‘501 ക്വീൻ സ്ട്രീറ്റ് കാർ’ സർവീസുകൾ പുനരാരംഭിച്ചതായി ടി.ടി.സി (TTC) അറിയിച്ചു. കാനഡയുടെ ആരാധക സംഘം ഇതിനോടകം തന്നെ സ്റ്റേഡിയത്തിൽ പ്രവേശിച്ചിട്ടുണ്ട്.

കാണികൾ സ്റ്റേഡിയത്തിലേക്ക്; ഉദ്ഘാടന ചടങ്ങിൽ വൻ താരനിര

ടൊറന്റോ സ്റ്റേഡിയത്തിന്റെ കവാടങ്ങൾ കാണികൾക്കായി തുറന്നതോടെ ആരാധകർ പതുക്കെ ഗാലറിയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. കനേഡിയൻ സമയം ഉച്ചയ്ക്ക് 1:40 നാണ് ലോകകപ്പ് മത്സരങ്ങൾക്ക് ആവേശം പകരുന്ന ഔദ്യോഗിക ഉൽഘാടന ചടങ്ങുകൾ ആരംഭിക്കുന്നത്. പ്രശസ്ത അന്താരാഷ്ട്ര താരങ്ങളായ അലസിയ കാര, എലിയാന, ജെസ്സി റെയെസ്, മൈക്കൽ ബൂബ്ലേ, നോറ ഫത്തേഹി, സഞ്ജോയ്, വെഗെഡ്രീം, വില്യം പ്രിൻസ് എന്നിവർ പങ്കെടുക്കുന്ന രണ്ട് വൻകിട സംഗീത കൺസേർട്ടുകളാണ് ഉൽഘാടന ചടങ്ങിന്റെ പ്രധാന ആകർഷണം. സ്റ്റേഡിയത്തിനകത്ത് ഉച്ചയ്ക്ക് 1:40 നും 2:40 നും ഇടയിലാണ് ഈ കലാപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

ആവേശത്തിൽ കനേഡിയൻ ആരാധകർ; ടീം ഉടൻ സ്റ്റേഡിയത്തിലേക്ക് എത്തും

ടീം കാനഡ താമസിക്കുന്ന ഹോട്ടലിൽ നിന്നും ഉച്ചയ്ക്ക് ഒരു മണിയോടെ കളിക്കാർ സ്റ്റേഡിയത്തിലേക്ക് തിരിക്കും. തുടർന്ന് ഉച്ചയ്ക്ക് 2:05 ഓടെ സ്റ്റേഡിയത്തിൽ ടീമുകളുടെ വാം-അപ്പ് മത്സരങ്ങൾ ആരംഭിക്കും. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ടീമിന് ലഭിക്കുന്നത്. എറ്റോബിക്കോക്കിൽ തടിച്ചുകൂടിയ നൂറുകണക്കിന് കനേഡിയൻ ആരാധകർ തങ്ങളുടെ സ്വന്തം ടീം ഇന്ന് മികച്ച വിജയം നേടുമെന്ന പൂർണ്ണ ആത്മവിശ്വാസത്തിലാണ്. കാനഡയുടെ മണ്ണിലെ ഈ ആദ്യ ലോകകപ്പ് പോരാട്ടത്തിൽ ആര് വിജയിക്കുമെന്ന ആകാംഷയിലാണ് കായിക ലോകം. കാനഡയും ബോസ്നിയയും തമ്മിലുള്ള ഈ ആവേശപ്പോരാട്ടത്തിന്റെ ഓരോ അപ്ഡേറ്റുകളും വായനക്കാരിലേക്ക് തത്സമയം എത്തിക്കുന്നതാണ്.

Fans flood the streets of Toronto; the country is in World Cup excitement

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Fans flood the streets of Toronto; the country is in World Cup excitement
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

WORLD CUP
FIFA'26

ആദ്യ ജയം തേടി കാനഡ; അട്ടിമറി ലക്ഷ്യമിട്ട് ബോസ്നിയ

by Canada Varthakal
June 12, 2026
ഫിഫ ലോകകപ്പ് 2026: ടൊറന്റോയിൽ വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതായി അധികൃതർ
FIFA'26

ഫിഫ ലോകകപ്പ് 2026: ടൊറന്റോയിൽ വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതായി അധികൃതർ

by Canada Varthakal
June 12, 2026
SECURITY CHECK
FIFA'26

ലോകകപ്പിനെത്തിയ ബ്രസീലിന് വിമാനത്താവളത്തിൽ ‘പരിശോധനാ പീഡനം’; സെനഗലിനും ഉസ്ബെക്കിസ്ഥാനും സമാന ദുരനുഭവം

by Canada Varthakal
June 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.